mainstories

അൽ ഷിഫ ആശുപത്രിക്ക് താഴെയായി വീണ്ടും തുരങ്കം, ആശുപത്രിയെ മറയാക്കിയുള്ള ഹമാസിന്റെ ഭീകര പ്രവർത്തനങ്ങൾ

ടെൽ അവീവ് : അൽ ഷിഫ ആശുപത്രി മറയാക്കിക്കൊണ്ടുള്ള ഹമാസിന്റെ ഭീകര പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിക്ക് താഴെയായി ഹമാസ് ഭീകരർ തുരങ്കം നിർമ്മിച്ചതിന്റെ വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. 10 മീറ്റർ ആഴത്തിൽ 55 മീറ്ററോളം ദൂരം വരെ ഈ വീഡിയോ ചിത്രീകരിക്കുന്നത്. വീഡിയോയുടെ അവസാനം ഒരു ബ്ലാസ്റ്റ് പ്രൂഫ് ഡോർ ആണ് കാണിക്കുന്നത്.

ഇതിനപ്പുറത്തേക്ക് എന്താണെന്ന കാര്യം വീഡിയോയിൽ പറയുന്നില്ല. ഇസ്രായേലിന്റെ സൈന്യം തങ്ങളുടെ അടുത്തേക്ക് എത്തുന്നത് തടയാൻ ഹമാസ് ഇത്തരം സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറയുന്നു. ഗാസയിലെ ആശുപത്രികളുടേയും സ്‌കൂളുകളുടേയും സമീപത്തായി ഹമാസ് തങ്ങളുടെ കമാൻഡ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, സാധാരണക്കാരെ മനുഷ്യ കവചമാക്കി ഉപയോഗിക്കുകയാണെന്നും ആദ്യ ഘട്ടം മുതൽ ഇസ്രായേൽ ആരോപിച്ചിരുന്നു.

പിന്നാലെ ഇത് തെളിയിക്കുന്ന നിരവധി വീഡിയോകളും ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു. അൽ ഷിഫ ആശുപത്രി സമീപം കണ്ടെത്തിയതിന് സമാന രീതിയിലുള്ള നിരവധി തുരങ്കങ്ങൾ ഗാസയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കുന്നു.

karma News Network

Recent Posts

വല്ല കാര്യോമുണ്ടായിരുന്നോ? തിരുവനന്തപുരം കളക്ടർക്ക് കുഴിനഖമാണെന്ന് ലോകം മുഴുവനുള്ള മലയാളികൾ അറിഞ്ഞു- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…

35 mins ago

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

44 mins ago

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

1 hour ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

2 hours ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

2 hours ago

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

2 hours ago