crime

ജോസഫ് മാഷിന്റെ കൈവെട്ടു കേസ്, ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ട് ഭീകരൻ സവാദ് റിമാൻഡിൽ

ജോസഫ് മാഷിന്റെ കൈവെട്ടു കേസിൽ NIA പിടിയിലായ ഒന്നാം പ്രതി സവാദ് റിമാൻഡിൽ. കൊച്ചിയിലെ എൻഐഎയുടെ പ്രത്യേക കോടതിയാണ് ഈ മാസം 24 വരെ സവാദിനെ റിമാൻഡ് ചെയ്തത്. സംഭവം നടന്ന ദിവസം ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെ കണ്ണൂരിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.

2010-ലായിരുന്നു അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈ സവാദ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിയത്. ചോദ്യ പേപ്പറിൽ മതനിന്ദയും പ്രവാചക നിന്ദയും ആരോപിച്ചായിരുന്നു കൈപ്പത്തി വെട്ടിമാറ്റിയത്. കുറ്റകൃത്യം നടന്ന ജൂലൈ 4-ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ സവാദിനെ പിടികൂടാൻ സാധിച്ചില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയാണ് ഇന്ന് കണ്ണൂരിൽ നിന്ന് സവാദിനെ പിടികൂടിയത്.

മട്ടന്നൂർ 19-ാം മൈൽ ബേരത്താണ് ഷാജഹാൻ എന്ന പേരിൽ സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. കുടുംബത്തിനൊപ്പം വാടക വീട്ടിലായിരുന്നു താമസം. എട്ടുമാസമായി ഇവിടെ താമസിക്കുന്ന സവാദ് മരപ്പണിയായിരുന്നു ചെയ്തിരുന്നത്.. എന്നാൽ നാട്ടുകാരുമായി സവാദ് അടുത്തിടപഴകിയിരുന്നില്ല. ഇന്നലെ അർധരാത്രിയാണ് പത്തിലധികം എൻഐഎ ഉദ്യോഗസ്ഥർ വീട്ടിലെത്തി സവാദിനെ പിടികൂടിയത്. ഇതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. 2010 ജൂലൈ നാലിനാണു തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടി.ജെ. ജോസഫിന്‍റെ കൈ വെട്ടിയത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍.

ആദ്യഘട്ട വിചാരണയില്‍ 31 പേരില്‍ 13 പേരെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. പ്രാഥമിക ഘട്ടത്തില്‍ കേരള പോലീസ് അന്വേഷിച്ച കേസ് 2011 മാര്‍ച്ച് ഒമ്പതിനാണ് എന്‍ഐഎ ഏറ്റെടുത്തത്.

തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ വിധി പ്രസ്താവം വരുന്നത് സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷം. കേരളത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു അധ്യാപകന്റെ കൈവെട്ട് കേസ്. സംസ്ഥാനത്ത് ഇതിന് മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത വിധത്തിലായിരുന്നു ക്രൂരകൃത്യം. തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രൊഫസര്‍ക്കെതിരായ ആക്രമണം.

ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ടി ജെ ജോസഫിന്റെ കൈപ്പത്തി പ്രതികള്‍ വെട്ടിമാറ്റുകയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയവെയാണ് ജോസഫ് ആക്രമിക്കപ്പെടുന്നത്.2010 ജൂലൈ നാലിനായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച സംഭവം. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എന്നാണ് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് അന്വേഷിച്ച എന്‍ ഐ എയും കണ്ടെത്തിയത്.

പ്രതികള്‍ക്ക് വിദേശത്ത് നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും എന്‍ ഐ എ കണ്ടെത്തിയിരുന്നു.സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവില്‍ പോയിരുന്നു. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത എന്‍ ഐ എ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പ്രതികള്‍ക്കെതിരെ എന്‍ ഐ എ യു എ പി എ ചുമത്തിയിരുന്നു. സംഭവത്തിന് ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.

ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30 ന് ആണ് വിധിപറഞ്ഞിരുന്നത്.37 പ്രതികളില്‍ 11 പേരെയാണ് അന്ന് ശിക്ഷിച്ചത്. 26 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ആദ്യ ഘട്ടത്തെ വിചാരണയ്ക്ക് ശേഷമാണ് ഇവരില്‍ പലരും അറസ്റ്റിലാകുന്നത്. മുഖ്യ സൂത്രധാരനും ആലുവ സ്വദേശിയുമായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ്, അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മന്‍സൂര്‍, അയ്യൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവരാണ് രണ്ടാം ഘട്ട പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.

ഇവരില്‍ ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടിരിക്കുന്നത്. ഒളിവിലുള്ള ഒന്നാംപ്രതി എറണാകുളം ഓടയ്ക്കാലി സ്വദേശി സവാദിനായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയും എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.

കൈ വെട്ട് കേസിലെ ഒന്നാം പ്രതി സവാദ് തന്നെയാണോ തൊട്ടടുത്ത് താമസിച്ച ഷാജഹാനെന്ന് അയൽക്കാർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എൻഐഎ ഉദ്യോഗസ്ഥർ പുലർച്ചെ സവാദിനെ പിടികൂടി കൊണ്ടുപോയപ്പോഴാണ് അവർ സംഭവം അറിയുന്നത്. മരപ്പണിയായിരുന്നു ബേരത്ത് സവാദിന്. റിയാസ് എന്നയാളുടെ സംഘത്തിൽ പല സ്ഥലങ്ങളിലായി ഇയാൾ പണിയെടുത്തിട്ടുണ്ട്.

ഒളിവിലിരിക്കെയാണ് സവാ​ദ് കാസർകോട് നിന്ന് വിവാഹം കഴിച്ചതെന്നാണ് വിവരം. നാല് വയസ്സും ഒൻപത് മാസവും പ്രായമുളള രണ്ട് മക്കളാണ് സവാദിനുള്ളത്.നേരത്തെ ഇരിട്ടി വിളക്കോടായിരുന്നു താമസമെന്നാണ് സവാദ് നാട്ടുകാരോട് പറഞ്ഞത്. അടുത്ത മാസം വേറൊരു സ്ഥലത്തേക്ക് മാറാനിരിക്കുമ്പോഴാണ് എൻഐഎയുടെ പിടിവീണത്. നാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരിലെത്തിയ ശേഷമാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം. അതേസമയം, അതിനും ഒളിവിൽ താമസിക്കാനുമുൾപ്പെടെ പ്രാദേശിക സഹായം കിട്ടിയെന്ന് വ്യക്തമായിട്ടുണ്ട്. എൻഐഎ അന്വേഷണം ആ വഴിയ്ക്കാണ് നടക്കുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago