trending

ഒരുത്തിയെ അല്ലെങ്കിൽ ഒരുത്തനെ കാണാൻ തോന്നുന്നെങ്കിൽ മുൻപിൻ നോക്കാതെ ചാടിയിറങ്ങി പോയേക്കണം

സൗഹൃദങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഹൃദ്യമായി കുറിക്കുകയാണ് ഹന്ന തംലീന എന്ന യുവതി. സുഹൃത്തുക്കളെ കാണാൻ പോകുന്നത് ആലോചിക്കുമ്പോഴേക്കും, ” അയ്യോ, സാമ്പാറിനുള്ള പരിപ്പ്, കുട്ടികളുടെ ഹോംവർക്, ചായയ്ക്കുള്ള അവുലോസുണ്ട” തുടങ്ങിയ പീറ ചിന്തകൾ മനസ്സിൽ വരാതെ നോക്കണം. കൂട്ടത്തിൽ ഒരുത്തിയെ/ ഒരുത്തനെ കാണാൻ തോന്നുന്നെങ്കിൽ മുൻപിൻ നോക്കാതെ ചാടിയിറങ്ങി പോയേക്കണമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

അടുപ്പമുള്ള ഒരാളെ കാണാൻ വേണ്ടി അൽപനേരം മാറ്റിവെക്കുക, അതിനു വേണ്ടി ചിലപ്പോ കുറച്ചു യാത്ര ചെയ്യേണ്ടി വരിക, പണം ചെലവാക്കേണ്ടി വരിക ഇതിനൊന്നും മടിവിചാരിക്കരുത്. പ്രിയപ്പെട്ട പെണ്ണുങ്ങളെ, നിങ്ങളോടാണ് അപേക്ഷ. സുഹൃത്തുക്കളെ കാണാൻ പോകുന്നത് ആലോചിക്കുമ്പോഴേക്കും, ” അയ്യോ, സാമ്പാറിനുള്ള പരിപ്പ്, കുട്ടികളുടെ ഹോംവർക്, ചായയ്ക്കുള്ള അവുലോസുണ്ട” തുടങ്ങിയ പീറ ചിന്തകൾ മനസ്സിൽ വരാതെ നോക്കണം. കൂട്ടത്തിൽ ഒരുത്തിയെ/ ഒരുത്തനെ കാണാൻ തോന്നുന്നെങ്കിൽ മുൻപിൻ നോക്കാതെ ചാടിയിറങ്ങി പോയേക്കണം.

ദൃഢമായ സാമൂഹ്യബന്ധങ്ങൾ ആണ് ഒരാളുടെ ഹാപ്പിനെസ്സ് index ലെ ഒരു പ്രധാനഘടകം എന്ന് പഠനങ്ങൾ പറയുന്നു. പ്രേമിച്ചു നടക്കുമ്പോൾ, അല്ലെങ്കിൽ വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ കാമുകന് / ഭാവിവരന് അയാൾ ആഗ്രഹിക്കുമ്പോൾ ഒക്കെ available ആകത്തക്ക രീതിയിൽ കർത്തവ്യബോധം ഉള്ള പെണ്ണുങ്ങൾ പക്ഷെ സുഹൃത്തുക്കളുടെ കാര്യം വരുമ്പോൾ ഈ ശുഷ്‌കാന്തി കാണിക്കുന്നില്ല. വിവാഹശേഷം വീട്, കുട്ടികൾ, ജോലി എന്നിവയിൽ അല്ലാതെ സൗഹൃദങ്ങളിൽ കാര്യമായ ഇൻവെസ്റ്റ്മെന്റ് നടത്താത്തവരാണ് മിക്കവരും. രാവിലെ എണീറ്റ് ജിം, ജോഗിങ് മറ്റ് ആരോഗ്യസംരക്ഷണപരിപാടികൾ വിത്ത്‌ friends കഴിഞ്ഞു ഭാര്യ പുഴുങ്ങിയ പുട്ടും കടലയും തട്ടി, evening again with ചങ്ക്സ് ആഘോഷിച്ചു വീട്ടിൽ എത്തുന്ന ഭർത്താക്കൻമാർ വീട്ടിൽ ഉള്ള ഒരുത്തിയെ സുഹൃത്ത്ലിസ്റ്റിൽ പൊതുവെ ഉൾപ്പെടുത്താത്തവർ ആണ്. അവസാനം അറുപതാം വയസ്സിൽ റിട്ടയേർമെന്റ് കാലത്ത് ഒരു സുഹൃത്തിനു വേണ്ടി ഉള്ളിൽ തട്ടി കൊതിക്കുമ്പോൾ പാത്രത്തിൽ പുഴുങ്ങി വെച്ച പുട്ടിൽ നിന്ന് ‘ശൂ ‘ ന്ന് പൊങ്ങുന്ന ആവിയും നോക്കിയിരിക്കാം guyzz… അതുകൊണ്ട് invest in your friendship for an adipoli life.

നബി :ഇപ്പൊ എന്താ ഇങ്ങനെ ഒരു പോസ്റ്റ്‌ എന്ന് പറഞ്ഞ് കഴുത്തിനു പിടിക്കാൻ ചില അലമ്പത്തികൾ Sageera MP Rojisha Vc / Ajaz Kabir ഒരുത്തൻ വരാൻ ചാൻസ് ഉള്ളത് കൊണ്ട് ഇതിൽ പറഞ്ഞ പോലെ കൂട്ടുകാരെ കാണാൻ ചാടിയിറങ്ങാൻ പലപ്പോഴും കഴിയാതെ വന്നിട്ടുണ്ട്. But i always try my maximum not to miss a chance.കാണാൻ തോന്നുന്നെന്ന് പറഞ്ഞു ഓടി വന്ന് കെട്ടിപ്പിടിക്കാൻ കുറച്ചു സുഹൃത്തുക്കൾ ഉണ്ട്.പിന്നെ സുഹൃത്തുക്കൾ എന്ന് ആലോചിക്കുമ്പോഴെല്ലാം എന്നെ ആദ്യം ഓർക്കുന്ന ഒരു best ഫ്രണ്ടിനെ കൂടെ കൂട്ടിയിട്ട് പത്തുവർഷമാകുന്നു.

Karma News Network

Recent Posts

ആഫ്രിക്കൻ പന്നിപ്പനി, തൃശൂരിൽ 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…

18 mins ago

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

39 mins ago

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

1 hour ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

1 hour ago

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…

2 hours ago

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

2 hours ago