മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. അഹാനയും സഹോദരിമാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയകളിലും വലിയ ആരാധക വൃന്ദമുള്ളവരാണ് എല്ലാവരും. ഏറ്റവും ഇളയകുട്ടി ഹൻസികയും മൂത്തകുട്ടി അഹാനയുമാണ്.
ഹൻസിക എന്ന ഹൻസുവിന് 16-ാം പിറന്നാൾ. പ്ലസ് വൺ വിദ്യാർത്ഥിനിയായ ഹന്‍സികയ്ക്ക് അച്ഛനും, അമ്മയും, സഹോദരിമാരായ അഹാന, ദിയ, ഇഷാനി എന്നിവർ പിറന്നാൾ ആശംസ നേർന്നുള്ള പോസ്റ്റുകൾ ചെയ്തു. ഹൻസികയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളുമായാണ് പിറന്നാൾ ആശംസകൾ എത്തിയത്. നിരവധി ആരാധകരും ഹൻസികക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്. 1994 ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്. റ്റാൻഡം എന്ന സ്ഥാപനത്തിൽ വർക്ക് ചെയ്തിരുന്ന സമയത്താണ് കൃഷ്ണകുമാറിനെ സിന്ധു ആദ്യമായി കണ്ടത്. അതെ സമയത്ത് തന്നെ ദൂരദർശനിൽ താരം ഉണ്ടായിരുന്നു. അങ്ങനെ ആദ്യ സിനിമ ഇറങ്ങിയപ്പോൾ തീയേറ്ററിൽ വച്ച് കണ്ടമുട്ടുകയും സംസാരിക്കുകയും പ്രണയത്തിൽ ആവുകയും ചെയ്തെന്ന് കൃഷ്ണകുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…