national

ഹൻസിക മോട് വാനിയുടെ ഭർത്താവ് സൊഹൈൽ കതൂരി അടുത്ത സുഹൃത്തിന്റെ മുൻ ഭർത്താവ്

സിനിമാ താരം ഹൻസിക മോട് വാനിയുടെ വിവാഹം ഡിസംബർ 4 നായിരുന്നു. അടുത്ത സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ സൊഹൈൽ കതൂരിയെയാണ് ഹൻസിക വിവാഹം കഴിച്ചത്. വിവാഹിതയാകുന്നുവെന്ന് നടി അറിയിച്ചതിൽ പിന്നെ ആരാധകരെല്ലാം വരൻ ആരെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു.

സൊഹൈലുമായി ഏറെ നാളായി പ്രണയത്തിലായിരുന്ന ഹൻസിക തന്റെ വ്യക്തിജീവിത വിശേഷങ്ങളൊക്കെ മാധ്യമങ്ങളിൽ നിന്ന് മറച്ച് വെച്ചിരിക്കുകയായിരുന്നു. വിവാഹം ഉറപ്പിച്ചതിനു ശേഷമാണ് താരം ഇക്കാര്യം പരസ്യപ്പെടുത്തിയത്. ആരാണ് ഹൻസികയുടെ ഭർത്താവ് സൊഹൈൽ കതൂരിയ എന്നതാണ് താരം മറച്ച് സൂക്ഷിച്ചിരുന്നത്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ തന്നെയാണ് ഹൻസിക ജീവിത പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത്. തന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പാർട്നർ കൂടിയായ സൊഹൈലുമായി വർഷങ്ങളുടെ പരിചയം ആണ് ഹാൻസികക്ക് ഉള്ളത്. ഹൻസികയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സൊഹൈൽ. ബിസിനസ്സ് ബന്ധം സൗഹൃദത്തിലേക്കും തുടർന്ന് പ്രണയത്തിലേക്കും വളർന്നെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലുള്ള ബിസിനസ്സുകാരനാണ് സൊഹൈൽ. സ്വന്തമായി ടെക്സറ്റൈൽസ് കമ്പനിയും ഉണ്ട്. 1985 മുതൽ ആഗോളതലത്തിൽ എത്നിക് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന ബിസിനസ്സാണ് സൊഹൈലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ചെയ്തുവരുന്നത്.

ഹൻസികയുടെ അടുത്ത സുഹൃത്ത് റിങ്കി ബജാജിന്റെ മുൻ ഭർത്താവ് കൂടിയാണ് സൊഹൈൽ എന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിങ്കിയുടേയും സൊഹൈലിന്റേയും വിവാഹത്തിന് പങ്കെടുത്ത ഹൻസികയുടെ ചിത്രങ്ങളും വീഡിയോയും ഇതിനകം പുറത്തുവന്നിരുന്നു. എട്ട് വർഷമായി ഹൻസികയ്ക്കും സൊഹൈലിനും പരസ്പരം അറിയാം. 2019 ലാണ് ഇരുവരും ബിസിനസ്സ് പങ്കാളികളായി മാറുന്നത്. 2016 ലായിരുന്നു റിങ്കി ബജാജുമായുള്ള സൊഹൈലിന്റെ വിവാഹം. വിവാഹബന്ധം ഇരുവരും പിന്നീട് വേർപെടുത്തുകയായിരുന്നു.

Karma News Network

Recent Posts

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

9 mins ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

18 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

40 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

53 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

1 hour ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

2 hours ago