ഹൻസികയുടെ പുതിയ ചിത്രമായ പാര്‍ട്ണര്‍ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ നടൻ റോബോ ശങ്കർ നടത്തിയ പരാമർശം തമിഴകത്ത് വിവാദമായി. സിനിമയിൽ ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ലെന്നായിരുന്നു റോബോ ശങ്കർ പറഞ്ഞത്.
‘സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല് ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി ചോദിച്ചു. കാല്‍വിരല്‍ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷേ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായത്.’– റോബോ ശങ്കർ പറഞ്ഞത് ഇങ്ങനെയായിരുന്നു.
വിവാഹത്തിന് ശേഷം ഹൻസിക അഭിനയിക്കുന്ന തമിഴ് ചിത്രം പാർട്ണറിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ഇത്. നടിയുടെ കാല് തടവുന്ന രംഗം ചിത്രത്തിലുണ്ടായിരുന്നെങ്കിലും നടി അതിന് അനുവദിച്ചില്ലെന്നായിരുന്നു നടൻ പറഞ്ഞത്. ഇതു കേട്ട് വേദിയിലിരിക്കുന്ന നടി അസ്വസ്ഥയാകുന്നത് കാണാം.
ഇതൊരു തമാശയായെടുക്കണമെന്നു റോബോ ശങ്കർ പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. റോബോ ശങ്കറിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന ഹന്‍സിക അസ്വസ്ഥയായി. ചിരിക്കാൻ ശ്രമിക്കുന്ന നടി ഇടയ്ക്ക് ഒപ്പമിരിക്കുന്ന നടൻ ആദി പിനിഷെട്ടിയോട് എന്തോ സംസാരിക്കുന്നുണ്ട്. റോബോ ശങ്കറിന്റെ പ്രസ്താവനയെ പറ്റി പരിപാടിയിലുണ്ടായ മാധ്യമ പ്രവര്ത്തകന് ചോദ്യം ചെയ്തു. ഇത്തരം ആളുകളെ ഇനി വേദിയിൽ കയറ്റരുതെന്ന് റോബോ അപ്പോൾ മൈക്കിലൂടെ പറഞ്ഞു. തുടർന്ന് സിനിമയുടെ അണിയറപ്രവർത്തകർ വേദിയിൽ വച്ച് ക്ഷമാപണവും നടത്തുകയാണ് ഉണ്ടായത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…