national

ദസറ ആഘോഷങ്ങൾക്കിടെ ഡ്രോണിൽ പറന്നിറങ്ങി ഹനുമാൻ, വീഡിയോ വൈറൽ

ദസറ ആഘോഷത്തിനിടെ ഹനുമാന്‍ രൂപത്തില്‍ ഡ്രോണ്‍ പറന്നിറങ്ങി. സംഭവം കണ്ട ഭക്തർ ആകട്ടെ ആകെ അത്ഭുപ്പെട്ടു. ഭക്തി നിർഭരമായ മൂഹൂർത്തത്തിനായിരുന്നു പിന്നീട് ജനം സാക്ഷ്യം വഹിച്ചത്. ഛത്തീസ്ഗഡിലെ അംബികാപൂരിൽ നിന്നുള്ള വിഡിയോയാണിത്. വിനല്‍ ഗുപ്ത എന്ന ഫോട്ടോഗ്രാഫറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇദ്ദേഹം തന്നെയാണ് തന്‍റെ സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നതും. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്‌തു.

ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ആഘോഷങ്ങളുെട ഭാഗമായി ഒത്തുകൂടിയ ആളുകള്‍ ഹനുമാന്‍ രൂപത്തിലുള്ള ഡ്രോണ്‍ പറത്തി വിടുന്നതും ആരാധനയോടെ നോക്കി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.

മനുഷ്യരൂപത്തോളം വലിപ്പത്തിലാണ് ഹനുമാനെയും നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്നു പറക്കുന്ന ഹനുമാന്‍ രൂപം താഴെ നില്‍ക്കുന്ന ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നത് പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ജയ് ശ്രീറാം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വിഡിയോ നിരവധിപേർ പങ്കുവെച്ചു.

karma News Network

Recent Posts

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

7 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

11 mins ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

42 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

49 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

59 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago