entertainment

‘എക്കാലത്തെയും മികച്ച ഭർത്താവിന് പിറന്നാൾ ആശംസകൾ.. ലവ് യു ഏട്ടാ..’ Mrudula Yuvakrishna

മൃദുലയും യുവ കൃഷ്ണയും കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഇരുവരും. തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി അവർ പങ്കുവെക്കാറുണ്ട്. മൃദുലയും യുവ കൃഷ്ണയും സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കുന്നതും പതിവാണ്.

വിവാഹ ശേഷമുള്ള ജീവിതം ആഘോഷമാക്കുന്ന താരങ്ങൾ അടുത്തിടെ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. താരങ്ങളുടെ ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് യുവയുടെ പിറന്നാൾ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തൻ്റെ പ്രിയതമന് പിറന്നാൾ‍ ആശംസകൾ മൃദുല അറിയിച്ചിരിക്കുന്നു. ‘എക്കാലത്തെയും മികച്ച ഭർത്താവിന് പിറന്നാൾ ആശംസകൾ.. ലവ് യു ഏട്ടാ.. ‘ എന്നാണു മൃദുലയുടെ കുറിപ്പ്. ഒപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നു. ഇതോടെ ആരാധകർ യുവക്ക് പിറന്നാൾ ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നു.

മൃദുലയെ ചേർത്ത് നിർത്തി കവിളിൽ യുവ ചുംബിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തിൽ തന്നെ ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രതയും ആഴവും അളക്കാം. അടുത്തിടെ മൃദുല പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ‘യുവ എവിടെ?’ എന്നുള്ള ചോദ്യം കമന്റായി വന്നിരുന്നു. മൃദുല പങ്കുവെക്കുന്ന പോസ്റ്റുകളിലൊന്നും യുവ ഉണ്ടായിരുന്നില്ല എന്നതാണ് ആ കമന്റിനു കാരണമായിരുന്നത്. മൃദുല ഇപ്പോൾ എട്ടാം മാസം പിന്നിടുകയാണ്. എന്നാൽ ഷൂട്ടിംഗ് തിരക്കുകളായതിനാൽ യുവയ്ക്ക് മൃദുലയുടെ അടുത്തെത്താൻ കഴിയുന്നില്ല. അടുത്തിടെ നടന്ന പല ചടങ്ങുകൾക്കും യുവ എത്തിയിരുന്നില്ല. ഇതോടെയാണ് ആരാധകരും യുവയെ ചോദിക്കാൻ തുടങ്ങുന്നത്. ഈ സമയത്തല്ലേ നിങ്ങൾ അടുത്ത് വേണ്ടത് എന്നുവരെ പ്രേക്ഷകർ ചോദിക്കുകയുണ്ടായി.

ഒരു കുഞ്ഞ് ജനിക്കും മുമ്പ് കുഞ്ഞിന് വേണ്ടി ഒന്നും വാങ്ങരുത് എന്ന് പഴമക്കാർ പറയും. എന്നാൽ എട്ടാം മാസം തുടങ്ങിയാൽ പിന്നെ കുഞ്ഞിനും അമ്മക്കും വേണ്ട സാധനങ്ങൾ വാങ്ങി കൂട്ടാം. അതുപോലെ മൃദുലയും കുഞ്ഞിനും വേണ്ടിയുള്ള സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ്. കുഞ്ഞിന് വേണ്ട കുഞ്ഞുടുപ്പുകളും ബോട്ടിലും ഡയപ്പേഴ്സും തുടങ്ങി മറ്റ് ആവശ്യ സാധനങ്ങളും വാങ്ങി കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് മൃദുല. താരങ്ങളുടെ ആരാധകരും ഇരുവരുടെ കുഞ്ഞിൻ്റെ വരവിനായ് കാത്തിരിക്കുന്നു എന്ന് തന്നെ പറയാം.

ഗർഭിണി ആയ ശേഷം സീരിയലുകളിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് ഇപ്പോൾ മൃദുല. പ്രസവ ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകും. ‘തുമ്പപ്പൂ’ എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സീരിയലിൽ നിന്ന് ഒരിടവേള എടുത്തിരിക്കുന്നത്. മുമ്പ് ‘പൂക്കാലം വരവായ്’ എന്ന പരമ്പരയിൽ അഭിനയിച്ച് മൃദുല ശ്രദ്ധ നേടി എടുത്തിരുന്നു.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

17 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

50 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago