മുംബയ്: അഞ്ചു കോടി വില വരുന്ന രണ്ട് ആഡംബര വാച്ചുകളുമായെത്തിയ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി. ട്വന്റി ട്വന്റി ലോകകപ്പ് കഴിഞ്ഞ് ഞായറാഴ്ച ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു സംഭവം. വാച്ചുകള്‍ സംബന്ധിച്ച ശരിയായ രേഖകള്‍ ഹര്‍ദിക്കിന്റെ പക്കലില്ലായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാല്‍ മുംബയ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് താന്‍ സ്വമേധയാ പോവുകയായിരുന്നു എന്നാണ് സംഭവത്തിന് പിന്നാലെ ഹര്‍ദിക് ട്വീറ്റില്‍ കുറിച്ചത്. അവര്‍ നിര്‍ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി അടച്ചതായും ഹര്‍ദിക് വ്യക്തമാക്കി.
രണ്ടു വാച്ചുകള്‍ക്കും കൂടി അഞ്ച് കോടിരൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. അതേസമയം, ഒരു കോടി എണ്‍പത് ലക്ഷം രൂപ വിലയുള്ളതാണ് വാച്ചുകളെന്നാണ് പാണ്ഡ്യ പറയുന്നത്.
ദുബായില്‍ നിന്ന് നിയമവിധേയമായി ഞാന്‍ വാങ്ങിയവയാണ് എല്ലാം. അതില്‍ ഇവിടെ കസ്റ്റംസ് ഡ്യൂട്ടിയായി എത്ര തുകയാണ് അടയ്ക്കേണ്ടത് എങ്കിലും തയ്യാറാണ്. വസ്തുക്കളുടെ എല്ലാം പര്‍ച്ചേസ് രേഖകള്‍ കസ്റ്റംസ് ആരാഞ്ഞു. അതെല്ലാം നല്‍കിയിട്ടുണ്ട് എന്നും ഹര്‍ദിക് പ്രസ്താവനയില്‍ പറയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വാച്ചുകള്‍ കസ്റ്റംസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…