entertainment

പഠിക്കാൻ പോയപ്പോൾ സന്ധ്യയെ കണ്ടു, എസ്എസ്എൽസി തോറ്റെങ്കിലും പ്രണയം നടന്നു-ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന് ചുരുങ്ങിയ കാലയളവിൽ ധാരാളം സിനിമകൾ ലഭിച്ചു. വളരെയധികം കഷ്ടപ്പാടുകളിൽ നിന്നാണ് ഇയാൾ സിനിമയിലെത്തിയത്.

യിന്റിംഗ്, ഇലകട്രീഷ്യൻ, കൽപ്പണി, തിയറ്റർ ഓപ്പറേറ്റർ,ഓട്ടോ ഡ്രൈവർ എന്നി പലതരം ജോലികൾ ചെയ്ത് ജീവിതത്തോട് മല്ലിട്ടശേഷമാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. ഇതിനിടയിലാണ് പഠിക്കണമെന്ന മോഹം മനസ്സിലെത്തിയത്. അങ്ങനെ കോഴിക്കോട് പെരുമണ്ണയിലെ ടാഗോർ ട്യൂഷൻ സെന്ററിലെത്തി. അവിടെവെച്ചാണ് പാട്ടുകാരിയായ സന്ധ്യയെ കാണുന്നത്. പിന്നെ പത്ത് വർഷത്തെ പ്രണയം. അവസാനം വിവാഹം സഫലമായി. പ്രണയമാണ് തന്റെ തലവര മാറ്റിയതെന്ന് ഹരീഷ് തുറന്നുപറയുകയാണ്.

സന്ധ്യ കോഴിക്കോട് ടൂഷന് വന്നതായിരുന്നു. ആദ്യ കാഴ്ചയിൽ എനിക്കവളെ ഇഷ്ടമായി. അഞ്ചാറ് മാസം പുറകെ നടന്നു. പഠിത്തം നടന്നില്ല. കട്ട പ്രേമം. പത്ത് വർഷം ഞങ്ങൾ പ്രണയിച്ചു. രണ്ടും കൽപ്പിച്ചായിരുന്നു ഞാൻ. ഒന്നുകിൽ എസ്എസ്എൽസി ജയിക്കണം. അല്ലെങ്കിൽ സന്ധ്യയെ കെട്ടണം. അതായിരുന്നു എന്റെ ലക്ഷ്യം. നിറവേറ്റിയത് രണ്ടാമത്തേത് മാത്രം മിമിക്രി അവതരിപ്പിച്ച് നടപ്പാണ്. സീസൺ സമയത്ത് മാസത്തിൽ അഞ്ചെട്ട് പ്രോഗ്രാം കാണും. സീസൺ കഴിഞ്ഞാൽ പെയിന്റിംഗിന് പോകും. മിമിക്രി പ്രോഗ്രാം ഒന്നുകൂടി പ്രൊഫഷണലായി. മാസത്തിൽ മുപ്പത് പരിപാടികൾ ചെയ്തു തുടങ്ങിയ സമയത്താണ് വിവാഹം കഴിക്കുന്നത്. ആ സമയത്ത് സീസൺ കഴിഞ്ഞാൽ സന്ധ്യയുടെ വരുമാനം കൊണ്ടാണ് ജീവിച്ചത്.

ചെറുപ്പത്തിൽ അച്ഛന്റെ കൂടെയാണ് സിനിമകാണാൻ പോയിക്കൊണ്ടിരുന്നത്. പത്താംക്ലാസ് മുതൽ ഒറ്റയ്ക്ക് സിനിമകാണാൻ പോകാൻ ആരംഭിച്ചു. ദിലീപേട്ടന്റെ സിനിമകളാണ് കൂടുതൽ കണ്ടത് അതുമൂലം ഞാൻ ദിലീപേട്ടന്റെ വലിയ ആരാധകനായി. ദിലീപ്, നാദിർഷാ, ജയറാം തുടങ്ങിയവരുടെ ഓഡിയോ കാസറ്റ് കേട്ട് അതേപോലെ അനുകരിക്കുകയായിരുന്നു പതിവ്. ദേവരാജൻ എന്ന കൂട്ടുകാരനും ഞാനും ചേർന്നായിരുന്നു പരിപാടി അവതരിപ്പിച്ചത് ഹരീഷ് പറഞ്ഞു. 13 വർഷമായി ചെമ്പൈ സംഗീതോത്സവത്തിൽ പാടുന്ന ഭാര്യ സന്ധ്യയും മകൻ ധ്യാൻഹരിയുമൊത്ത് ജീവിതം ആസ്വദിക്കുകയാണ് ഹരീഷ് കണാരൻ.

 

Karma News Network

Recent Posts

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

7 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

26 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

27 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

53 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

57 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago