topnews

അഹന്തക്കും ദാർഷ്ടൃത്തിനും തലക്കേറ്റ അടിയാണ് ഈ ജനവിധി- ഹരീഷ് പേരടി

കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും അഹന്തക്കും ദാർഷ്ടൃത്തിനും തലക്കേറ്റ അടിയാണ് ഈ ജനവിധിയെന്ന് നടൻ ഹരീഷ് പേരടി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ സോഷ്യൽ മീഡിയയിലൂടെയുള്ള വിമർശനം.

കുറിപ്പിങ്ങനെ

കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും അഹന്തക്കും ദാർഷ്ടൃത്തിനും തലക്കേറ്റ അടിയാണ് ഈ ജനവിധി. ജനങ്ങൾതന്നെ രാജാക്കൻമാർ.. ജനാധിപത്യം തിളങ്ങുന്നു

അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആഘോഷ തിമിർപ്പിൽ ഡൽഹി. ഡൽഹിയിലെ ബിജെപി പാർട്ടി ആസ്ഥാനത്തിന് പുറത്ത് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ന​ഗരത്തിലുടനീളം മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ബിജെപി പ്രവർത്തകർ ആഘോഷിക്കുകയാണ്. മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോ​ദി അധികാരത്തിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. 293 സീറ്റുകൾ നേടി അധികാരം നിലനിർത്താനൊരുങ്ങുകയാണ് എൻഡിഎ സഖ്യം.

രാഷ്ട്രീയ കൗതുകങ്ങളുടെ കൈപിടിച്ചാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം കേരളത്തിനു മുന്നിലെത്തുന്നത്. പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിര‍ഞ്ഞെടുപ്പിൽ കേളത്തിനു ലഭിച്ചത് മൂന്നു പുതുമുഖ എംപിമാരെ. സുരേഷ് ഗോപി (തൃശൂർ), ഷാഫി പറമ്പിൽ(വടകര), കെ.രാധാകൃഷ്ണൻ (ആലത്തൂർ) എന്നിവരാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. മത്സരിച്ച 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയിച്ചപ്പോൾ നാല് പേർ പരാജയമറിഞ്ഞു.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

13 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

27 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

33 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

1 hour ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago