entertainment

ലോക്ക്ഡൗണ്‍ ലോക പരാജയം, ഇനി ഇരുന്നേ പറ്റുവെങ്കില്‍ കിറ്റ് മാത്രം പോരാ, ഹരീഷ് പേരടി പറയുന്നു

രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുകയാണ്. ഒമൈക്രോണ്‍ വകഭേദമാണ് ഇപ്പോഴത്തെ രോഗ വ്യാപനത്തിന് കാരണം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രോഗ വ്യാപനത്തെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കുകയാണ്. കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തതയുണ്ടാവും.

എന്നാല്‍ ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട നടപടിയാണെന്നും ഒമൈക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് പേരടിയുടെ അഭ്യര്‍ത്ഥന.

ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ലോകജനതക്കുമുഴുവന്‍ അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണെന്നും ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കില്‍ ശുദ്ധ അസംബന്ധമായിരിക്കുമെന്ന് ഹരീഷ് പേരടി പറയുന്നു. 15 വയസിന് താഴെയുള്ള കുട്ടികളുടെ വാക്സിന്‍ എത്രയും പെട്ടെന്ന് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ലോകജനതക്കുമുഴുവന്‍ അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണ്..ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കില്‍ ശുദ്ധ അസംബന്ധമായിരിക്കും…എല്ലാ ഭരണ കുടങ്ങള്‍ക്കും ഭരിക്കാന്‍ സുഖം ജനങ്ങളെ പുട്ടിയിടുന്നതാണ് …

ഇ എം ഐ അടക്കാനുള്ള സാധരണ മനുഷ്യര്‍ക്ക് പൊതുജീവിതം തുറന്നു കിടന്നേ പറ്റു…അതുകൊണ്ട് 15 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും വാക്സിന്‍ എത്രയും പെട്ടന്ന് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുക…വൈറസിനെ ശാസ്ത്രിയമായി നേരിടുക …ഒമിക്രോണ്‍ മോക്രോണ്‍ ആവും മൊക്രോണ്‍ ക്രോണ്‍ ആവും അവസാനം ക്രോണ്‍ വെറും ണര്‍ര്‍ ആയി നമ്മുടെ ജീവിതത്തോട് ജലദോഷം പോലെ പൊരുത്തപ്പെടാന്‍ തുടങ്ങും…

ഈ അവസ്ഥകളെ നേരിടാന്‍ പുതിയ ആയുധങ്ങള്‍,പുതിയ വാക്സിനുകള്‍ തരിക …സ്വയം നിയന്ത്രിതമായ ജീവിതത്തിലൂടെ പോരാടാന്‍ ജനം തയ്യാറാണ്..അടച്ചുപുട്ടിയിരിക്കാന്‍ ഞങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ല…ഇനി ഇരുന്നേ പറ്റുവെങ്കില്‍ കിറ്റ് മാത്രം പോരാ…ഞങ്ങളുടെ ഇ എം ഐയും നിങ്ങള്‍ തവണ തെറ്റാതെ അടച്ചുതീര്‍ക്കണം…ഞങ്ങള്‍ക്ക് ജീവിക്കണം…ജനം ബാക്കിയായാല്‍ മാത്രമേ വോട്ടു കുത്താന്‍ ആളുണ്ടാവു…എന്ന് മാത്രം ഓര്‍മ്മിക്കുക- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

Karma News Network

Recent Posts

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

12 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

28 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

43 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago