entertainment

സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക, പാർവ്വതിയെ പേര് പറയാതെ വിമർശിച്ച് ഹരീഷ് പേരടി

പാർവ്വതി തെരുവോത്തിനെതിരെ ഒളിയമ്പെയ്ത് നടൻ ​ഹരീഷ് പേരടി. സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ ശക്തമായ നിലപാടെടുക്കുന്ന പാർവ്വതിയുടെ ഏറ്റവും പുതിയ ചിത്രമായ ഹലാല്‍ ലൗ സ്‌റ്റോറിക്കെതിരെയാണ് ഹരീഷ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.സിനിമയിൽ പാർവ്വതിയുടെ കഥാപാത്രം സ്ത്രീ വിരുദ്ധതയെ പിന്തുണയ്ക്കുന്നു എന്നാണ് ഹരീഷ് പേരടി ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ തുറന്ന് സംസാരിച്ചതിന്റെ പേരിൽ നടി പാർവ്വതി തിരുവോത്ത് രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയയായിരുന്നു.

സ്ത്രി വിരുദ്ധനായ ഭർത്താവല്ലാതെ ആ റോൾ ചെയ്യാൻ ആരുമില്ലാത്തതുകൊണ്ട് അയാളെ തന്നെ തിരഞ്ഞെടുക്കുന്ന അഭിനയ പരിശീലിക. സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക.”എനിക്ക് പണം കിട്ടുന്നതുകൊണ്ട് ഞാൻ ഇതിന് തയ്യാറാവുന്നു” എന്ന ന്യായികരണവുമുണ്ട്. ഒരു പോലീസ് ഓഫീസർ സ്ത്രിയുടെ മടിക്കുത്ത് പിടിക്കുന്നത് സ്ത്രി വിരുദ്ധതതന്നെയാണ്.. അത് കണ്ടു പിടിച്ചവർ ഇത്തരം വർഗ്ഗീയ സംഘടനകളെ വെള്ള പൂശാൻ വേണ്ടി സ്ത്രി വിരുദ്ധതയെ ഹലാലാക്കാൻ കൂട്ട് നിൽക്കുന്നത് ശരിയാണോ?. എന്നാണ് ഹരീഷ് ചോദിക്കുന്നത്. പാർവ്വതിയുടെയോ സിനിമയുടെയോ പേര് പറയാതെ ആണ് നടിക്കെതിരെ വിമർശനം ഉന്നയിച്ച് കൊണ്ടുളള

സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത ഹലാല്‍ ലൗ സ്‌റ്റോറി എന്ന ചിത്രത്തിൽ പാർവ്വതി തിരുവോത്ത് അതിഥി താരമായാണ് എത്തിയിരുന്നത്.
പാർവ്വതിയുടെ കഥാപാത്രം സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് കൂട്ട് നിൽക്കുകയാണ് എന്നാണ് ഹരീഷ് പേരടി ആരോപിക്കുന്നത്. കസബ വിവാദവും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്.
സ്ത്രി വിരുദ്ധനായ ഭർത്താവല്ലാതെ ആ റോൾ ചെയ്യാൻ ആരുമില്ലാത്തതുകൊണ്ട് അയാളെ തന്നെ തിരഞ്ഞെടുക്കുന്ന അഭിനയ പരിശീലിക. സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക.”എനിക്ക് പണം കിട്ടുന്നതുകൊണ്ട് ഞാൻ ഇതിന് തയ്യാറാവുന്നു” എന്ന ന്യായികരണവുമുണ്ട് . ഒരു പോലീസ് ഓഫീസർ സ്ത്രിയുടെ മടിക്കുത്ത് പിടിക്കുന്നത് സ്ത്രി വിരുദ്ധതതന്നെയാണ്..അത് കണ്ടു പിടിച്ചവർ ഇത്തരം വർഗ്ഗീയ സംഘടനകളെ വെള്ള പൂശാൻ വേണ്ടി സ്ത്രി വിരുദ്ധതയെ ഹലാലാക്കാൻ കൂട്ട് നിൽക്കുന്നത് ശരിയാണോ?.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

19 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

20 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

41 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago