മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടത്തിയ താരമാണ് ഹരീഷ് പേരാടി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലും അന്യ ഭാഷയിലും തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.അഭിനയത്തോടൊപ്പം തന്നെ തന്റെ നിലപാടുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.തന്റെ നിലപാടുകൾ കൊണ്ടും താരം സജീവമാണ്.
ഇന്നിതാ സഖാവ് വി എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ആഘോഷിക്കുകയാണ് കേരളക്കര. ഇപ്പോൾ ഇതാ തന്റെ സഖാവിന് ഹരീഷ് പേരാടി പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. താരത്തിന്റ കുറിപ്പ് ഇങ്ങനെയാണ്’ വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന പ്രിയപ്പെട്ട സഖാവ് VS..എല്ലാ കാലത്തും വേലിക്ക് പുറത്തുള്ളവരെയും അവരുടെ മനുഷ്യപക്ഷ രാഷ്ട്രിയത്തെയും പരിഗണിച്ചു എന്നതുതന്നെയാണ് ആ മനുഷ്യൻ രാഷ്ട്രിയമായി ഇപ്പോഴും എന്റെ മനസ്സിൽ ആവേശമാവുന്നത്.
മരിച്ചെന്ന് കരുതി പാറമടയിൽ ഉപേക്ഷിച്ച ശവശരിരങ്ങൾക്കിടയിൽ നിന്ന് ജീവന്റെ തുടിപ്പു ബാക്കിയുള്ള അയാൾ ഇഴഞ്ഞ് കയറി വന്ന് സാധാരണ മനുഷ്യർക്കിടയിൽ,തൊഴിലാളികൾക്കിടയിൽ ചരിത്രം സൃഷ്ടിച്ചെങ്കിൽ.. ഈ നൂറാം വയസ്സിലും ആ വലിയ മനുഷ്യന് വേലിക്കകത്തുള്ളവരെ തിരുത്താൻ കെൽപ്പുണ്ടെന്ന് ഞാൻ കരുതുന്നു. കണ്ണടകൾക്ക് സ്ഥാനം തെറ്റിയാലും കാഴ്ച്ചക്ക് ഭംഗം വരാത്ത പ്രിയ സഖാവേ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. നിരവധി ആരാധകരാണ് ഇപ്പോൾ കമന്റുമായി പോസ്റ്റിന് എത്തിയിരിക്കുന്നത്.
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…