entertainment

കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്, ഹരീഷ് പേരടി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരടി. മലയാളത്തിന് പുറമെ തമിഴ് സിനിമ മേഖലയിലും തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയകളിലും സജീവമാണ് അദ്ദേഹം. നടന്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറാറുണ്ട്. ഇപ്പോള്‍ ഹരീഷ് ഫേസ്ബുപക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കിഴക്കും പടിഞ്ഞാറും ഇല്ലെങ്കില്‍ ഇടതുപക്ഷവും വലതുപക്ഷവുമില്ല… കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്.. എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം, കിഴക്കും പടിഞ്ഞാറും ഇല്ലെങ്കില്‍ ഇടതുപക്ഷവും വലതുപക്ഷവുമില്ല… കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്.. തിരിയുന്ന ഭൂമിയുടെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാതെ സുര്യന്‍ ഉദിക്കുന്നു എന്ന് പറയുന്ന നമ്മള്‍ എത്ര പാവങ്ങളാണ് ല്ലേ?…

എല്ലാ വിപ്ലവ കവിതകളിലും മുദ്രാവാക്യങ്ങളിലും ഉദിച്ചുയരുന്ന സൂര്യന് ഇപ്പോഴും വലിയ സ്ഥാനമാണ്… ഒരിക്കലും ഉദിക്കാത്ത സൂര്യന്‍ നമ്മുടെ ബുദ്ധിയെ എന്താണ് വിളിക്കുന്നത് എന്ന് ആര്‍ക്കറിയാം.. ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍ അമ്പലത്തിലും പള്ളിയിലും പോയി പ്രാര്‍ത്ഥിക്കുന്നവര്‍ ഇല്ലാത്ത ഈശ്വരനെ ആശ്രയിച്ച് ജീവിക്കുന്നു എന്ന് കളിയാക്കും…

സമയവും നമുക്ക് ജീവിക്കാന്‍ വേണ്ടി നമ്മള്‍ ഉണ്ടാക്കിയതാണെന്ന് ഓര്‍ക്കാതെ… സമയമായാലും കിഴക്കായാലും പടിഞ്ഞാറായാലും ഇടതായാലും വലതായാലും നമ്മള്‍ എല്ലാവരുടെയും തലച്ചോറ് ഇപ്പോഴും ഗുഹാമനുഷ്യന്റെ സെറ്റിങ്ങില്‍സ് തന്നെയാണ് … പ്രിയപ്പെട്ട ഭൂമിയമ്മെ ഞങ്ങള്‍ക്ക് പരസ്പരം ഗുഡ് മോര്‍ണിങ്ങും ഗുഡ് നൈറ്റും പറയാന്‍ വേണ്ടി ഇല്ലാത്ത സമയം പാലിക്കാന്‍ വേണ്ടി ഇനിയും തിരിയേണമേ…

Karma News Network

Recent Posts

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

5 seconds ago

ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ…

15 mins ago

മാനസിക സമ്മർദം മൂലം മാറി നിന്നത്, കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം…

46 mins ago

ഞങ്ങളുടേത് കോമ്പോ അല്ല, ഗബ്രിയെ കിട്ടിയതിൽ ഭാ​ഗ്യവതി, പരിശുദ്ധമായ സ്നേഹമാണ്, ഫിനാലക്ക് പിന്നാലെ ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ്…

1 hour ago

ന്യൂനപക്ഷ ഭീഷണിക്കു വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാർ- വെള്ളാപ്പള്ളി

കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.…

2 hours ago

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കൊല്ലം എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന…

2 hours ago