കേരളത്തിൽ പൗരത്വ നിയമഭേദഗതി നടപ്പിലാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭയാണ് കേരളത്തിലുളളതെന്നും എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്നും അടിവരയിട്ട് പറയുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നത്. ഇതിന് എതിരെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
“ഈ അടിവരയെ കുറിച്ച് എനിക്ക് ശരിക്ക് ഒന്നും മനസ്സിലായില്ല. 2014 ഡിസംബർ 31ന് മുൻപ് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ കേന്ദ്ര സർക്കാറിന്റെ പട്ടികയിൽപ്പെടാത്തവർക്ക് കേരളം പൗരത്വം നൽകുമെന്നല്ലെ ഈ പറഞ്ഞതിന്റെ അർത്ഥം.. അത് എങ്ങനെ നടക്കും. അതിന് കേരളം ഒരു രാജ്യമല്ലല്ലോ. ആർമിയും എയർഫോഴ്സും നേവിയും എല്ലാമുള്ള ഇന്ത്യ മഹാരാജ്യത്തിലെ ഇതൊന്നും സ്വന്തമായില്ലാത്ത ഒരു ചെറിയ സംസ്ഥാനമല്ലെ.
രാജ്യത്ത് ഒരു നിയമം നടപ്പിലായ സ്ഥിതിക്ക് ഈ അടിവര അറബികടലിൽ വരച്ച വര പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ..”, ഹരീഷ് പേരടി മുഖ്യമന്ത്രി പങ്കുവച്ച ആ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് കുറിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും പിന്നീട് എല്ലാം കെട്ടടങ്ങിയിരുന്നു. കേരളത്തിൽ മാത്രമാണ് അത് വലിയ രീതിയിൽ ചർച്ചയായത്. പ്രമേയം പാസാക്കിയതും കേരളം മാത്രമാണ്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…