topnews

പോരാളി ഷാജി പോളിറ്റ് ബ്യൂറോ മെബറാണ്, കണ്ടുപിടിക്കാൻ പറ്റില്ല, പരിഹാസവുമായി ഹരീഷ് പേരടി

പോരാളി ഷാജിയെ സിപിഎമ്മിന് ഒരിക്കലും കണ്ടെത്താൻ സാധിക്കില്ലെന്ന് നടൻ ഹരീഷ് പേരടി. ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ അന്യ​ഗ്രഹ ജീവിയാണ് പോരാളി ഷാജിയെന്നാണ് ഹരീഷ് പേരടി പരിഹസിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പരിഹാസ കുറിപ്പ് പങ്കുവച്ചത്.

കുറിപ്പിങ്ങനെ

‘പോരാളി ഷാജിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല…കാരണം അയാൾ ഒരു അന്യഗ്യഹ ജീവിയാണ്..ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ CPCM(കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണ്..’-

അതേ സമയം പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഈ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സെല്‍ ഫേസ്ബുക്കിനോട് റിപ്പോര്‍ട്ട് തേടി.കഴിഞ്ഞ ദിവസം പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളെ തള്ളി പറഞ്ഞ് സിപിഎം നേതാവ് എംവി ജയരാജന്‍ രംഗത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന് ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു

ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പോരാളി ഷാജിയുടെ ലക്ഷ്യമെങ്കില്‍ അഡ്മിന്‍ പുറത്തുവരണമെന്നായിരുന്നു ജയരാജന്റെ വെല്ലുവിളി.”പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകള്‍ കാണുമ്പോള്‍ നമ്മള്‍ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോള്‍ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകള്‍ വിലയ്ക്കു വാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ചിലപ്പോള്‍ ഒരാള്‍ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാല്‍, ആ അഡ്മിന്‍ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്”, എന്നായിരുന്നു ജയരാജന്റെ പ്രതികരണം.

Karma News Network

Recent Posts

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

24 mins ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

1 hour ago

യു.പി സ്ത്രീകൾ വേശ്യകൾ എന്നാക്ഷേപിച്ച കഴുക്കോൽ ഹമീദിനെ പൂട്ടി മാഹി പോലീസ്, 4കൊല്ലം തടവ്

യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…

1 hour ago

തൃശൂരിൽ കർഷക ആത്മഹത്യ, കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…

2 hours ago

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു, ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനവും, നിയമസഭാംഗത്വവും രാജിവെച്ച് കെ രാധാകൃഷ്ണന്‍ . ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്…

2 hours ago

കരുവന്നൂർ കേസ്; പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിലെ മുഖ്യ പ്രതിയും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.…

2 hours ago