more

കക്ഷിരാഷ്ട്രീയ ഭേദമന്യേ, നിറവ്യത്യാസമില്ലാതെ, മതഭേദമന്യേ, സാധാരണക്കാരായ മനുഷ്യര്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് ഹരീഷ് പേരടി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരടി. നാടക വേദികളില്‍ നിന്നും സിനിമയില്‍ എത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. അന്യ ഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുകയാണ് നടന്‍. ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് പറയുകയാണ് ഹരീഷ്. അത് തീര്‍ച്ചയായിട്ടും ഉണ്ടാകും എന്നും ഇടുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല ഇടതിന്റെ ഭരണത്തുടര്‍ച്ച് ആഗ്രഹിക്കുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു. ഒരു മലയാള വാര്‍ത്ത മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹരീഷ് പേരടി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ, ‘എന്നെപോലെയുള്ള സാധാരണക്കാരായ ജനങ്ങളെല്ലാം ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, നിറവ്യത്യാസമില്ലാതെ, മതഭേദമന്യേ, സാധാരണക്കാരായ മനുഷ്യര്‍ അതാഗ്രഹിക്കുന്നു. മഹാമാരിയുടെ കാലത്തും പട്ടിണിക്കിടാതെ കൊണ്ടുപോയ ഒരു ജനകീയ സര്‍ക്കാരാണ്.’

‘സര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ആരോപണങ്ങളായി മാത്രം തുടരുകയാണ്. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജനക്ഷേമ പ്രവത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. കേരളത്തിന് പുറത്തുള്ള ആളുകളും ഇടതിന്റെ ഭരണം തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. തങ്ങള്‍ക്ക് ഒരു തുടര്‍ച്ചയ്ക്കുള്ള സാദ്ധ്യത അവര്‍ കാണുന്നില്ല. പക്ഷെ ഇവിടെ ഒരു തുടര്‍ച്ച വേണമെന്നും അതൊരു തുടക്കമായിരിക്കുമെന്നും ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ചിലരും കരുതുന്നു.’

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

18 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

39 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

39 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

55 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

1 hour ago