entertainment

സ്ത്രി സഖാക്കൾ വീട്ടിൽ നിന്ന് വരുമ്പോൾ ധരിച്ച എത്ര സാരിയും ചുരീദാറും ആ സമ്മേളന നഗരിയുടെ ഗ്രിൻറൂമിന്റെ അഴലിൽ കിടന്ന് ആടുന്നുണ്ടാവും

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സ്ത്രീ വളണ്ടിയർമാരുടെ യൂണിഫോമിനെ കുറിച്ച്‌ ഹരീഷ് പേരടി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു, പാന്റും ഷർട്ടും ആണിന്റെ വേഷമാണ് അത് ധരിച്ചാൽ മാത്രമേ പുരോഗമനമാകുകയുള്ളോ എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചത്. പുരുഷ സഖാക്കൾക്ക് ഒരു ചേയിഞ്ചിന് വേണ്ടി പോലും സ്ത്രീ വേഷം ഇടാൻ പറ്റില്ല, പെണ്ണാകുന്നതിൽ എന്ത് പുരോഗമനം അല്ലേ എന്നും അദ്ദേഹം പരിഹസിക്കുന്നു.

കുറിപ്പങ്ങനെ

പുരുഷവേഷങ്ങൾ തന്നെയാണ് ഇപ്പോഴും പുരോഗമനത്തിന്റെ അടയാളം ..അല്ലെ?..ആണായിമാറുക എന്നുള്ളതാണോ പുരോഗമനം?..പുരുഷ സഖാക്കൾക്ക് ഒരു ചെയിഞ്ചിന് വേണ്ടിയെങ്കിലും ഒരിക്കലും ചൂരീദാർ ഇടാൻ പറ്റില്ല…കാരണം പെണ്ണായിമാറിപോവും…പെണ്ണാവുന്നതിൽ എന്ത് പുരോഗമനം?..അല്ലെ?..ഇറക്കം കുറഞ്ഞ വേഷമിട്ട റീമാ കല്ലിങ്ങലിനെ നമുക്ക് സാമൂഹ്യമാധ്യമങ്ങളിൽ സപ്പോർട്ട് ചെയ്യാം..പക്ഷെ ഇറക്കം കുറഞ്ഞ ഒരു വേഷം പാർട്ടിയുടെ യൂണിഫോമായാൽ ഞങ്ങൾ പുരോഗമനവാദികളും സദാചാരവാദികളാകും..ഈ ആൺ യൂണിഫോമിട്ട ആ സ്ത്രി സഖാക്കൾ വീട്ടിൽ നിന്ന് വരുമ്പോൾ ധരിച്ച എത്ര സാരിയും ചുരീദാറും ആ സമ്മേളന നഗരിയുടെ ഗ്രിൻറൂമിന്റെ അഴലിൽ കിടന്ന് ആടുന്നുണ്ടാവും..”വേഷങ്ങൾ ജന്മങ്ങൾ…വേഷം മാറാൻ നിമിഷങ്ങൾ..നാമറിയാതാടുകയാണി ജീവിതമാകെ”..ലാൽസലാം

Karma News Network

Recent Posts

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

2 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

28 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

57 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago