Categories: kerala

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി. നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ് വിഷ്ണുവും നയനയും. ഹരീഷ് പേരടിയുടെയും ബിന്ദുവിന്റെയും മൂത്തമകനാണ് വിഷ്ണു. വൈദി എന്നൊരു മകൻ കൂടി ഹരീഷ്-ബിന്ദു ദമ്പതികൾക്ക് ഉണ്ട്.

കഴിഞ്ഞ വർഷം നവംബർ 28 ന് കലൂരിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വലിയ ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ വിവാഹ ദിവസം മകന് വേണ്ടി ചെണ്ട മേളങ്ങളും ആർഭാടങ്ങളും ഒരുക്കിയിരിക്കുകയാണ് ഹരീഷ് പേരടി.

ഗോൾഡൻ നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് വരന്റെ വേഷം. വാടാർമല്ലി കളറുള്ള സാരിയിൽ മുല്ലപ്പൂ ചൂടി ആഭരണങ്ങൾ അണിഞ്ഞ് അതി സുന്ദരിയായാണ് വധു. വിശാലമായ ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹമാണ് . മകന്റെ വിവാഹത്തിൽ മാസ്സ് ലുക്കിലാണ് അച്ഛൻ എത്തിയിരിക്കുന്നത് . നിരവധി ആരാധകരാണ് നവ ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

കോഴിക്കോട്‌ ചാലപ്പുറം സ്വദേശിയായ ഹരീഷ് നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ആകാശവാണിയിൽ നാടക ആർട്ടിസ്‌റ്റായും ഹരീഷ് പ്രവർത്തിച്ചിരുന്നു. ഇരുനൂറോളം ടെലിവിഷൻ പരമ്ബരകളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ ‘ആയിരത്തിലൊരുവൻ’ എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ലെഫ്‌റ്റ് റൈറ്റ്‌ ലെഫ്‌റ്റ്’ എന്ന സിനിമയിലെ കൈതേരി സഹദേവൻ ഹരീഷ് പേരാടിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്ത കഥാപാത്രങ്ങളിൽ ഒന്നാണ്.

Karma News Network

Recent Posts

വിവാഹപ്പന്തലിൽവെച്ച് വധുവിനെ ചുംബിച്ചു, വരന്റെ പ്രവൃത്തിയിൽ തമ്മിലടിച്ച് ബന്ധുക്കൾ

ലഖ്നൗ : നവ​ദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ വിവാഹച്ചടങ്ങിനിടെ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് ന​ഗറിലാണ് സംഭവം.…

10 mins ago

വീണ്ടും കാട്ടാന ആക്രമണം, സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഷണ്‍മുഖം (57) ആണ്…

31 mins ago

ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും, പദ്മജ വേണുഗോപാൽ

തൃശൂർ : ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് പദ്മജ വേണുഗോപാൽ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഞാൻ…

38 mins ago

കൊല്ലങ്കോട് പുലി ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത്…

1 hour ago

വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി, 14-കാരി വർക്കലയിൽ കടലിൽ മുങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: 14-കാരിയെ വർക്കലയിൽ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല വെൺകുളം സ്വദേശിനിയായ ശ്രേയയാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12.30…

1 hour ago

മതത്തിൻ്റെ പേരിൽ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം, തിരിച്ചടി നൽകിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് കെ.സുരേന്ദ്രൻ

മതത്തിൻ്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

1 hour ago