പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന് ഉന്നതരുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചിത്രങ്ങളും വാര്‍ത്തകളുമൊക്കെ എത്തിയിരുന്നു. പല സിനിമ താരങ്ങള്‍ക്കും ഒപ്പമുള്ള മോന്‍സണിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാമ് ഹരീഷ് പേരടിയുടെ പ്രതികരണം.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, മോന്സണ് എന്ന കള്ളന്റെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയവര്‍, ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളന് പറഞ്ഞപ്പോള്‍ ആ സിംഹാസനത്തില്‍ ചന്തിയിട്ട് നിരങ്ങയിവര്‍. ഈ തെമ്മാടിത്തരം മുഴുവന്‍ ചെയ്തതിനു ശേഷം ഇവിടുത്തെ അംഗനവാടി ടീച്ചര്‍മാര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ ഒരു യോഗ്യതയുമില്ലാ എന്ന് പറഞ്ഞ ശ്രീനിവാസന്മാര് ഒരു ഉള്ളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു.
കള്ളന്മാരുമായി അന്തര്‍ധാര സജീവമാക്കിയ ഇത്തരം ബടുക്കൂസുകളെ ഏതെങ്കിലും റിയാലിറ്റിഷോകളില്‍ കൊണ്ടുവന്ന് അവരുടെ കള്ള സിംഹാസനങ്ങളിലെ ഇരുത്തത്തെ പറ്റിയും വിരലിലണിഞ്ഞ കള്ള മോതിരങ്ങളെ പറ്റിയും അവര്‍ വാനോളം പാടി പുകഴ്ത്തിയ കള്ള മ്യൂസിയങ്ങളെ പറ്റിയും നിങ്ങള്‍ അവരോട് തന്നെ നേരിട്ട് ചോദിച്ച് പൊതു സമൂഹത്തിന്റെ മുന്നില്‍ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കു. അപ്പോള്‍ നിങ്ങളെ അംഗീകരിക്കാം. അതുവരെ സന്തോഷ് പണ്ഡ്റ്റിനോടൊപ്പം.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…