entertainment

ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്, 28 ലക്ഷം അയാള്‍ തട്ടിയെടുത്തു, കേസ് നടക്കുകയാണ്, ഹരിശ്രീ യൂസഫ് പറയുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ കലാകാരനാണ് ഹരിശ്രീ യൂസഫ്. മിമിക്രി കലാകാരനായ അദ്ദേഹം സ്റ്റേജ് ഷോകളില്‍ സജീവമായിരുന്നു. ഇന്നസെന്റ്, ജഗതി, മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ , തിലകന്‍ എന്നിവരെ അനുകരിച്ച് കയ്യടി നേടിയിരുന്നു. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ യൂസഫ് പങ്കെടുത്തിരുന്നു. പരിപാടിയില്‍ തന്റെ ജീവിതത്തിലെ വിഷമ കാലഘട്ടത്തെ കുറിച്ച് അദ്ദേഹം മനസ് തുറന്നു. കോവിഡ് കാലം ജീവിത്തില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ കുറിച്ചും തട്ടിപ്പിന് ഇരയായതിനെ കുറിച്ചും ഷോയിലൂടെ വെളിപ്പെടുത്തുകയാണ്. രണ്ടര കൊല്ലമായി നല്ല വിശേഷങ്ങള്‍ ഒന്നുമില്ലെന്ന് അദ്ദേഹം പറയുന്നു.

ഹരിശ്രീ യൂസഫിന്റെ വാക്കുകള്‍ ഇങ്ങനെ, കഴിഞ്ഞ രണ്ടര കൊല്ലമായി കലാകാരന്മാര്‍ക്ക് നല്ല വിശേഷങ്ങളൊന്നും അധികം പറയാനില്ല. ചാനല്‍ പരിപാടി ചെയ്യുന്ന ആളുകള്‍ക്ക് മാത്രമേ നല്ല വിശേങ്ങള്‍ ഉള്ളൂ. രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് ഒരു ചെറിയ മൈക്ക് ലഭിക്കുന്നത്. അതിന്റെ ചെറിയ സന്തോഷമുണ്ട്. ഇപ്പോള്‍ കടയൊക്കെ പൂട്ടി കൊവിഡിന് ശേഷം മിമിക്രി ചെയ്തിട്ടില്ല. ഇനിയും മിമിക്രി കൊണ്ട് നടന്നിട്ട് കാര്യമില്ലെന്ന് തോന്നി. പത്ത് നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം മിമിക്രിയുമായി നടന്നു. അതിന് ഒരു പെന്‍ഷന്‍ ഉണ്ടല്ലോ. അങ്ങനെ കയ്യിലുണ്ടായ പൈസയൊക്കെ വെച്ച് ഒരു കച്ചവടം തുടങ്ങി. ബേക്കറിയും ലേഡി സ്റ്റോറുമായിരുന്നു തുടങ്ങിയത്. കോവിഡിനെ മുന്‍പായിരുന്നു കട തുടങ്ങുന്നത്. മിമിക്രി മാത്രം അറിയവുന്ന ഞാന്‍ ഒന്നു ചിന്തിക്കാതെ ആയിരുന്നു കട തുടങ്ങുന്നത്. ശരിക്കും ആ കടയ്ക്ക് വന്‍ പരാജയം എന്നായിരുന്നു പേരിടേണ്ടിയിരുന്നത്.

സ്ഥലം കണ്ടെത്താന്‍ കുറച്ച് അധികം കഷ്ടപ്പെട്ടിരുന്നു. അങ്ങനെ ഒരു ബേക്കറി അവിടെ ആരംഭിച്ചു. ഒപ്പം ഒരു ലേഡി സ്റ്റോറും തുടങ്ങി. ബേക്കറിയോട് ചേര്‍ന്ന് തന്നെയായിരുന്നു ഇതും തുടങ്ങിയത്. ഹല്‍വയും മറ്റ് മധുര പലഹാരങ്ങളും എടുത്ത് വെച്ചിരുന്നു. അതില്‍ ഉറുമ്പ്് അരിക്കാന്‍ തുടങ്ങിയതോടെ ബോക്കറി പൂട്ടുകയായിരുന്നു. പിന്നീട് ആ കട സ്റ്റേഷനറി ആക്കുകയായിരുന്നു. കുറച്ച് ബാഗുകള്‍ അവിടെ തൂക്കിയിരുന്നു. കടയില്‍ തൂക്കിയിട്ടിരുന്ന ബാഗില്‍ എലി കയറി അതിനെ നശിപ്പിച്ചു. അതോടെ സ്റ്റേഷനറി കടയും പൂട്ടി. കടകള്‍ പൂട്ടിയിരുന്ന സമയത്താണ് ഒരു പരസ്യ ചിത്രത്തിനായി നമ്മുടെ ഒരു സുഹൃത്ത് വിളിക്കുന്നത്. ഞാന്‍ ചെന്ന് പരിചയപ്പെട്ടു ബന്ധമായി. എന്റെ കാര്യങ്ങള്‍ ഒക്കെയും അദ്ദേഹം മനസിലാക്കി. അങ്ങനെ ഒരു ദിവസം അവന്‍ എന്നെ വിളിച്ചു. നമുക്ക് ഒരു ഹോം അപ്ലയന്‍സ് തുടങ്ങാം എന്ന് പറഞ്ഞു. അങ്ങനെ അയാളെ വിശ്വസിച്ചുകൊണ്ട് ഉള്ള കാശ് മുഴുവനും ഞാന്‍ അതില്‍ കൊണ്ടുപോയി നിക്ഷേപിച്ചു. കടമായിട്ടാണ് കൊടുത്തത്. ഒരു വര്‍ഷത്തോളം കൊണ്ട് 28 ലക്ഷത്തോളം കൊടുത്തു. ഭാര്യ വരെ പറഞ്ഞതാണ് കൊടുക്കണ്ട എന്ന്. പക്ഷെ നഷ്ടം സംഭവിച്ചു. കുറെക്കാലം കഴിഞ്ഞപ്പോള്‍ ആയാള്‍ ഫോണ്‍ എടുക്കാതെ ആയി. അന്വേഷിച്ച് ചെന്നപ്പോഴാണ് തട്ടിപ്പ് കാരനാണെന്ന് മനസ്സിലാവുന്നത്. നിലമ്പൂരുള്ള നിരവധി ആളുകളെ ഇയാള്‍ പറ്റിച്ചിട്ടുണ്ട്. കോടതിയില്‍ കേസ് നടക്കുകയാണ്. തെളിവുകളും കാര്യങ്ങളുമൊക്കെ നമ്മുടെ കയ്യിലുണ്ട് . ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്. തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ.

ഒരു വിദേശ ഷോയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിഗര്‍ ചെയ്തപ്പോള്‍ പ്രശ്‌നം പറ്റി. ജയറാമും പിഷാരഡിയും ഷോയില്‍ ഉണ്ടായിരുന്നു. ഇവര്‍ മൈക്കിലൂടെ വിളിക്കുമ്പോള്‍ ഓഡിയന്‍സിന് ഇടയിലൂടെ കയറി വരണം ഇതായിരുന്നു തന്നോട് പറഞ്ഞത്. ഒരു പരിപാടി കഴിഞ്ഞിട്ട് തൊട്ട് പിന്നാലെ തന്നെ മേദിയുടെ ഗെറ്റപ്പില്‍ താന്‍ എത്തണമായിരുന്നു. മേക്കപ്പിന് ആരും ഇല്ലായിരുന്നു. താന്‍ എങ്ങനേയോ താടിയൊക്കെ വെച്ച് കൊണ്ട് സ്റ്റേജിന് പുറത്ത് എത്തി. സെക്യൂരിറ്റിയ്ക്ക് എന്നെ മനസ്സിലായില്ല. അപ്പോള്‍ തന്നെ ഇവര്‍ മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. സെക്യൂരിറ്റിയില്‍ നിന്ന് കുതറി ഓടുന്നതിനിടെ വീണു. താടിയൊക്കെ പോയി. ഒടുവില്‍ എങ്ങനേയോ സ്റ്റേജില്‍ കയറി. ആ സമയത്ത് ജയറാം, പോയിരുന്നു. സ്റ്റേജില്‍ കയറി ഒന്നു മിണ്ടാതെ താന്‍ നടന്നു പോയപ്പോള്‍ പിഷാരടി മൈക്കിലൂടെ വിളിച്ചു . ഒന്നു മിണ്ടാതെ പോയാലോ രണ്ട് വാക്ക് പറഞ്ഞിട്ടു പോകാന്‍..

Karma News Network

Recent Posts

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

17 mins ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

9 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

9 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

10 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

10 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

11 hours ago