kerala

എംഎസ്‌എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് പിഎംഎ സലാം

മലപ്പുറം: എംഎസ്‌എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. നേരത്തേ ‘ഹരിത’ സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിംലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. പി.കെ. നവാസ്, എം.എസ്.എഫ് ജില്ല പ്രസിഡന്റ് കബീര്‍ മുതുപറമ്ബ്, വി.എ. വഹാബ് എന്നിവരോട് വിശദീകരണവും തേടിയിരുന്നു. ‘ഹരിത’ നേതാക്കളെ എം.എസ്.എഫ് ഭാരവാഹികള്‍ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്‌ലിം ലീഗ് ഉന്നത നേതൃത്വം നേരത്തേ ഇരു വിഭാഗവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു. ഹരിത നേതൃത്വം എംഎസ്‌എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് നേരത്തെ പിഎംഎ സലാം അറിയിച്ചിരുന്നു. പക്ഷേ ഹരിത നേതൃത്വം പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. മാത്രമല്ല നീതി ലഭിച്ചില്ലെന്ന് ഹരിത നേതാക്കള്‍ പറയുകയും ചെയ്തു. പിന്നാലെയാണ് നടപടി.

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എം.കെ. മുനീര്‍ എംഎ‍ല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ‘ഹരിത’ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘ഹരിത’ ഭാരവാഹികള്‍ വനിത കമീഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്.

ജൂണ്‍ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംഘടന സംബന്ധിച്ച്‌ കാര്യങ്ങളില്‍ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും’ എന്നാണെന്ന് വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച്‌ മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ് എന്നാണ് പരാതി. എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വഹാബ് ഫോണ്‍ മുഖേനയും മറ്റും അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവര്‍ ആരോപിച്ചു. ജില്ല കമ്മിറ്റി യോഗത്തില്‍ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡന്റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.

Karma News Network

Recent Posts

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

24 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

49 mins ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

1 hour ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

2 hours ago

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

3 hours ago