topnews

ഹത്രാസ് കലാപ ഗൂഢാലോചന വൻ വഴിതിരിവിൽ, സിദ്ദിഖ് കാപ്പന്റെ ജാമ്യം റദ്ദായേക്കും, വൻ തെളിവുകൾ ലഭിച്ചു

ഹത്രാസ് കലാപ ഗൂഢാലോചന കേസ് വൻ വഴിതിരിവിൽ. മുഖ്യ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ മലപ്പുറം കാരൻ കെ പി കമാലിന്റെ പിണിയാളായിരുന്ന അഴിമുഖം എഡിറ്റർ കെ.എൻ. അശോക് കാര്യങ്ങൾ തുറന്ന് പറഞ്ഞ് എൻ ഐ എക്ക് മൊഴി നൽകി. ഭീകര കേസിലെ പ്രതിയായ സിദ്ദിഖ് കാപ്പനും മറ്റ് മലയാളി ഭീകരന്മാർക്കും ഇത് തിരിച്ചടിയായി. സിദ്ദിഖ് കാപ്പൻ ജാമ്യത്തിൽ ഇറങ്ങി എങ്കിലും ഹത്രാസ് ഗൂഢാലോചന കേസിൽ മറ്റ് മലയാളി ഭീകരന്മാർ എല്ലാം ഇപ്പോൾ യു പി ജയിലിൽ ആണ്‌. പുതിയ വെളിപ്പെടുത്തൽ പ്രകാരം സിദ്ദിഖ് കാപ്പന്റെ ജാമ്യം റദ്ദാക്കാൻ പോലും നീക്കം നടത്താൻ എൻ ഐ എ നീക്കം നടത്തിയേക്കും.

ഇപ്പോൾ അഴിമുഖം എഡിറ്റർ കെ എൻ അശോക് നല്കിയ വിവരങ്ങളാണ്‌ കേസിൽ നിർണ്ണായകമായ വഴിതിരിവ്. കേസിൽ സിദ്ദിഖ് കാപ്പനും സംഘവും പിടിയിലായപ്പോൾ ഒളിവിൽ പോയ കെ.പി. കമാൽ തുടർ നീക്കങ്ങൾക്ക് ഇടനിലക്കാരനാക്കിയത് അഴിമുഖം എഡിറ്റർ കെ.എൻ. അശോകിനെയാണ്. സിദ്ദിഖ് കാപ്പൻ അടക്കം പിടിയിലായപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ കമാന്ററും, രാജ്യ വ്യാപകമായി സ്ഫോടനം പദ്ധതിയിട്ട കെ പി കമാൽ ഒളിവിൽ പോയി. ഇയാളേ പിന്നീട് എൻ ഐ എ മലപ്പുറത്ത് നിന്നും സിദ്ദിഖ് കാപ്പൻ ജാമ്യത്തിലിറങ്ങിയ ശേഷം പിടികൂടുകയായിരുന്നു.അതിനു ശേഷം കെ പി കമാലിനെ എൻ ഐ എ പുറം ലോകം കാണിച്ചിട്ടില്ല. ഇപ്പോഴും ലക്നൗ ജയിലിൽ ആണ്‌.

കേസിൽ സിദ്ദിഖ് കാപ്പനും സംഘവും പിടിയിലായപ്പോൾ ഒളിവിൽ പോയ കെ.പി. കമാൽ തുടർ നീക്കങ്ങൾക്ക് ഇടനിലക്കാരനാക്കിയത് അഴിമുഖം എഡിറ്റർ കെ.എൻ. അശോകിനെയാണ്. സിദ്ദിഖ് കാപ്പൻ കേസിൽ കെ യു ഡബ്ല്യു ജെയെ മുൻ നിർത്തി സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ രംഗത്തിറക്കാൻ ചരടു വലിച്ചത് കെ.പി. കമാലാണ്. കേസിൽ ഒരു പ്രതിക്കെങ്കിലും ജാമ്യം കിട്ടിയാൽ മറ്റു പ്രതികളുടെ ജാമ്യം എളുപ്പമാകുമെന്ന നിയമ പ്പഴുതാണ് കാപ്പനു വേണ്ടി കപിൽ സിബലിനെ ഇറക്കാൻ കാരണം. ഒളിവിലുള്ള കമാലിനും കാപ്പനു വേണ്ടി കോടതിയെ സമീപിച്ച കെ യു ഡബ്ല്യു ജെക്കുമിടയിൽ ആശയ വിനിമയം അശോക് വഴിയായിരുന്നു. അശോക് കെയുഡബ്ല്യുജെ അംഗവുമാണ്.

സിദ്ദിഖ് കാപ്പൻ നിരപരാധിയാണെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത പ്രചരിപ്പിക്കാനും കമാൽ കെ പി ഉപയോഗിച്ചത് അശോകിനെയാണ്.
ഡൽഹിയിലും കേരളത്തിലും മാറി മാറി താമസിച്ച കമാൽ യുപി പൊലീസിനു പിടി കൊടുക്കാതെ നടന്നു. അതിനിടെ സിദ്ദിഖ് കാപ്പൻ നിരപരാധിയാണെന്നു സ്ഥാപിക്കാൻ വസ്തുതകൾ വളച്ചൊടിച്ചു വാർത്താ പരമ്പര ചെയ്യാനായി കമാൽ ‘ന്യൂസ് ലൗൺ ട്രി’ പോർട്ടലിനെ വൻതുക നൽകി പാട്ടിലാക്കി. കമാലും ന്യൂസ് ലൗൺ ട്രി ലേഖിക ആകാംക്ഷ കുമാറുമായി ഇക്കാര്യത്തിൽ പല തവണ ഫോണിൽ സംസാരിച്ചത് അശോകിന്റെ മൊബൈലിൽ നിന്നാണ്. തുടർന്ന് സിദ്ദിഖ് കാപ്പൻ നിരപരാധിയാണെന്ന തരത്തിൽ ഒൻപതു ഭാഗങ്ങളുള്ള പരമ്പര ന്യൂസ് ലൗൺ ട്രി പ്രസിദ്ധീകരിച്ചു. ഈ വാർത്തകൾ ആധികാരികമെന്ന മട്ടിൽ കേരളത്തിലെ മാധ്യമങ്ങളും ആഘോഷിച്ചു. പരമ്പരയിൽ ഒരിടത്ത് കെ.പി. കമാലിന്റെ അഭിമുഖം ചേർത്തത് ലേഖികയ്ക്ക് കുരുക്കായി.

പിടി കിട്ടാപ്പുള്ളിയായ പ്രതിയുമായി സംസാരിച്ചതിന്റെ പശ്ചാത്തലം തിരക്കി യുപി പൊലീസ് എസ്ടിഎഫ് ആകാംക്ഷ കുമാറിനു നോട്ടീസ് നൽകി. ആകാംക്ഷയുടെ ഫോൺ വിവരങ്ങളും പരിശോധിച്ചു. കമാൽ തന്റെ ഫോണിൽ വിളിച്ചിട്ടില്ലെന്നും അശോകിന്റെ ഫോണിൽ നിന്നാണ് കമാലിനെ വിളിച്ചതെന്നും ആകാംക്ഷ കുമാർ വെളിപ്പെടുത്തി. ഇതേ തുടർന്ന് എസ് ടി എഫ് അശോകിനു നോട്ടീസ് നൽകി. യുപി പൊലീസിന്റെ ചോദ്യം ചെയ്യലിൽ അശോക് മണി മണി പോലെ സത്യം പറഞ്ഞു. സിദ്ദിഖ് കാപ്പൻ ജയിലിലായിരുന്നപ്പോഴാണ് കമാലുമായി ഫോൺ ബന്ധം ആരംഭിച്ചതെന്നും അശോക് മൊഴി നൽകി. കമാലും അശോകുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ പരിശോധിച്ചാണ് എസ്ടിഎഫ് കമാലിനെ ട്രാക്ക് ചെയ്തതും അവസാനം മലപ്പുറത്തു നിന്നു പിടികൂടിയതും. ചോദ്യം ചെയ്യലുമായി സഹകരിച്ച അശോകിനെ കേസിൽ സാക്ഷിയാക്കിയാണ് കമാലിനെതിരായ കുറ്റപത്രം ലക്നൗ എൻ ഐ എ കോടതിയിൽ സമർപ്പിച്ചത്.

സിദ്ദിഖ് കാപ്പൻ കെ പി കമാലിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുകയായിരുന്നു. കെ പി കമാലിന്റെ അക്കൗണ്ടിലേക്ക് പണം നല്കിയത് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ നിന്നും നേരിട്ടാണ്‌. ഇതോടെ സിദ്ദിഖ കാപ്പൻ പോപ്പുലർ ഫ്രണ്ട് ഭീകര ബന്ധം തെളിയുകയാണ്‌. ഗൂഢാലോചന കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സമാഹരണം സംബന്ധിച്ചുള്ള തെളിവുകളാണ് പുറത്തുവന്നത്. പിഎഫ്ഐ ഡൽഹി കമാൻഡർ കമാൽ കെപിയുടെ ഭീകരവാദ ഫണ്ടിം​ഗ് തെളിവുകൾ യുപി പോലീസ് ലക്നൗ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചു.പിഎഫ്ഐ ഹിറ്റ് സ്ക്വാഡ് അംഗങ്ങൾക്ക് പണം നൽകിയത് കമാൽ കെപിയാണ് കണ്ടെത്തി. ഹത്രാസ് കേസിൽ ഒളിവിലായിരുന്ന കമാലിനെ മലപ്പുറത്ത് നിന്നാണ് യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. പോപ്പുലർ ഫ്രണ്ടിന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കമാലിന്റെ എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നതിന്റെ രേഖകളും കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

27 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

50 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago