kerala

കറുപ്പിനോട് വെറുപ്പ് കാട്ടി കുട്ടികളോട് പോലും സർക്കാരിന്റെ ക്രൂരത, ചോദ്യപേപ്പര്‍ കറുപ്പിന് പകരം ചുവന്ന മഷിയില്‍ അച്ചടിച്ചു

തിരുവനന്തപുരം.  കറുപ്പിനോടുള്ള പിണറായി സർക്കാരിന്റെ വെറുപ്പ് കുട്ടികളുടെ തലയിലും കെട്ടി വെച്ച് ക്രൂരത കാട്ടി സർക്കാർ. വെള്ളിയാഴ്ച തുടങ്ങിയ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അടിച്ചത് കറുപ്പിന് പകരം ചുവന്ന മഷിയില്‍. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറാണ് ചുവപ്പ് കളറില്‍ അടിച്ചു വിതരണം ചെയ്തിരിക്കുന്നത്. കാലകാലങ്ങളായി പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ കറുപ്പ് മഷിയിലാണ് അച്ചടിക്കുന്നതാണ് പതിവ്. കുട്ടികൾക്ക് ചോദ്യങ്ങൾ വ്യക്തമാകുന്നതിനും ഉത്തരങ്ങൾ എഴുതാൻ സഹായിക്കുന്നതിനും കറുത്ത മഷിയിലെ അക്ഷരങ്ങൾ സഹായകമാവുമെന്നു വിദ്യാഭ്യാസ വിദഗ്ധർ പല പഠനങ്ങളിലും വ്യകതമാക്കിയിട്ടുള്ളതാണ്.

സംസ്ഥാനത്തെ അധ്യാപക സംഘടനകളോട് പോലും ആലോചിക്കാതെ അതീവ രഹസ്യമായി ചോദ്യപേപ്പറിലെ നിറംമാറ്റം നടപ്പിലാക്കുകയായിരുന്നു. മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പോലും ഇക്കാര്യം പറഞ്ഞിരുന്നതുമില്ല. അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളിലും ചോദ്യപേപ്പര്‍ ചുകപ്പ് ആക്കി മാറ്റിയ കാര്യം അറിയിച്ചിരുന്നില്ല. ചോദ്യപേപ്പര്‍ കെട്ട് പൊട്ടിച്ചപ്പോഴാണ് അധ്യാപകര്‍ പോലും അന്താളിക്കുന്നത്. അധ്യാപകര്‍ ആശയവിനിമയം നടത്തിയപ്പോഴാണ് ആരും ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നു പോലും അറിയുന്നത്.

കറുപ്പിനോടുള്ള വെറുപ്പും ഒപ്പം ചോദ്യപേപ്പറിലെ ചുവപ്പ് അക്ഷരങ്ങളും കുട്ടികളെ അക്ഷാര്‍ത്ഥത്തില്‍ വലച്ചു. ചുവന്ന മഷിയിലുള്ള ചോദ്യപേപ്പര്‍ വായിക്കാന്‍ കുട്ടികള്‍ പലരും ബുദ്ധിമുട്ടുക തന്നെ ചെയ്തു. അവ്യക്തമായ രീതിയിലാണ് അച്ചടി എന്നതും എടുത്ത് പറയേണ്ടതാണ്. അക്ഷരങ്ങള്‍ പേപ്പറില്‍ തെളിഞ്ഞു വന്നിട്ടില്ല. കുട്ടികള്‍ ആവട്ടെ ചോദ്യങ്ങള്‍ വായിക്കാന്‍ തന്നെ ബുദ്ധിമുട്ടിയ അവസ്ഥയായി.. കണ്ണിനു നല്ലതും വായിക്കാന്‍ നല്ലതും വെളുത്ത പേപ്പറില്‍ കറുത്ത കളറില്‍ അച്ചടിക്കുന്ന താണ്. ലോകമാകെ അംഗീകരിച്ച രീതിയാണിത്. ആ രീതിയാണ് പിണറായി സർക്കാർ മാറ്റി മരിച്ചിരിക്കുന്നത്. ജനങളുടെ മുന്നിൽ ഓരോ ദിവസവും തൊട്ടു തൊപ്പിയിട്ട നാണം കെടുന്ന പിണറായിസത്തെ കുട്ടികളുടെ ചോദ്യപേപ്പറിൽ എങ്കിലും വിജയിപ്പിച്ചെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമാണിതെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.

ലോകത്തൊരിടത്ത് പോലും ആരുംചെയ്യാത്ത കളര്‍ കൊമ്പിനേഷനാണു ചുവപ്പ് അക്ഷരങ്ങളിൽ അച്ചടിക്കുന്ന ചോദ്യപേപ്പറുകൾ. മൂന്നു ശതമാനം കുട്ടികള്‍ കളര്‍ ബ്ലൈന്‍ഡ്നസ് ഉള്ളവരാണ്. ഈ കുട്ടികള്‍ക്ക് ഇതെങ്ങനെ വായിക്കാന്‍ കഴിയും എന്ന ചോദ്യത്തിനു യാതൊരു ഉത്തരവുമില്ല. അവര്‍ക്ക് ഈ ക്വസ്റ്റ്യന്‍ പേപ്പര്‍ അവ്യക്തമായി മാത്രമേ തോന്നുകയുള്ളൂ. ഇരുട്ടു കൂടുതലുള്ള ക്ലാസ് റൂമുകള്‍ ആണെങ്കില്‍ ഈ ചോദ്യപേപ്പര്‍ വായിക്കാന്‍ സാധാരണ കുട്ടികളും പ്രയാസപ്പെടുകതന്നെ ചെയ്യും. റെഡ് കളര്‍ കാഴ്ചയ്ക്ക് നല്ലതുമല്ല. അതിനാലാണ് ചോദ്യപേപ്പര്‍ വെള്ളയില്‍ കറുത്ത അക്ഷരങ്ങളില്‍ അടിച്ചു വന്നിരുന്നത്.

പരീക്ഷകൾ എഴുതുമ്പോൾ കഴിഞ്ഞ 32 വര്‍ഷമായി കുട്ടികള്‍ക്ക് ഉണ്ടായിട്ടില്ലാത്ത ഒരു പ്രശ്നമാണ് പിണറായിയുടെ കറുപ്പിനോടുള്ള പക വരുത്തി വെച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇത്തവണ മാത്രം ഈ മാറ്റം വന്നു എന്ന ചോദ്യമാണ് അധ്യാപക സംഘടനകള്‍ ഉന്നയിക്കുന്നത്. ചോദ്യപേപ്പര്‍ പ്രശ്നത്തില്‍ രക്ഷിതാക്കളും കടുത്ത പ്രതിഷേധത്തിലാണ്. ചുകപ്പിനോടുള്ള സ്നേഹം സർക്കാരും വിദ്യാഭ്യാസ മന്ത്രിയും, വകുപ്പും പ്രേമം മൂപ്പിച്ചപ്പോൾ വഞ്ചിച്ചത് കുട്ടികളെയാണ്.

”ഹയര്‍സെക്കന്‍ഡറി ഡയരക്ടറെറ്റ് രാഷ്ടീയം കളിക്കുകയാണ് ചെയ്യുന്നത്. പരീക്ഷകളെ രാഷ്ട്രീയവത്ക്കരിക്കുന്നത് നല്ലതല്ല. ചുവപ്പ് കളറിലാണ് ചോദ്യപേപ്പര്‍ അച്ചടിച്ചത്. ഇത് കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവമാണ്. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കി ഹയർ സെക്കണ്ടറി മേഖല കലുഷിതമാക്കാനുള്ള തീരുമാനം പിൻവലിക്കണം. എല്ലാത്തരം വിദ്യാർത്ഥികളേയും പരിഗണിച്ച് ചോദ്യ പേപ്പർ കറുത്ത കളറിൽ തന്നെ ചെയ്യണം – എഎച്ച്എസ്ടി എ സംസ്ഥാന ജനറൽ സെക്രട്ടറി എസ് . മനോജ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

‘ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇക്കുറി ഒരുമിച്ചാണ് നടക്കുന്നത്. അപ്പോള്‍ ചോദ്യപേപ്പര്‍ മാറിപ്പോകരുത്. ഒരു വര്‍ഷത്തേത് കറുപ്പും ഒരു വര്‍ഷത്തേത് ചുകപ്പുമാക്കി. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ ചുകപ്പ് കളറില്‍ അടിച്ച് നല്‍കി’ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ മുടന്തൻ ന്യായം ഇതാണ്.

Karma News Network

Recent Posts

ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദനം, സംഭവം ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിൽ കയറിപ്പോൾ

മലപ്പുറം : ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദ്ദനമേറ്റതായി പരാതി. എടക്കര സ്വദേശി ജിബിനാണ്(24) ക്രൂരമർദ്ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു…

28 mins ago

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. ദേവിഭദ്രയുടെ…

32 mins ago

മയക്കുമരുന്ന് നൽകി അസോസിയേഷന്‍ ആസ്ഥാനത്തും കുട്ടികളെ പീഡിപ്പിച്ചിരുന്നു, കെസിഎ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ. അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു…

58 mins ago

തലസ്ഥാനത്ത് ബോംബേറ്, പിന്നിൽ ബൈക്കിലെത്തിയ സംഘം, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം : തലസ്ഥാനത്ത് തുമ്പ നെഹ്‌റു ജംഗ്ഷനിൽ ബോംബെറിഞ്ഞ് നാലം​ഗസംഘം ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു ബൈക്കുകളിലെത്തിയ നാലം​ഗസംഘം നാടൻ ബോംബെറിയുകയായിരുന്നു.…

59 mins ago

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണ് വിവാഹ മോചനം നേടുക? ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

1 hour ago

ദുരുദ്ദേശ്യത്തോടെ തോളിൽ പിടിച്ചു, വനിതാ ഓഫിസറുടെ പരാതിയിൽ ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

മലയാറ്റൂർ : വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് അപമര്യാദയായി പെരുമാറി. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ…

1 hour ago