world

ഇരട്ട ചങ്കൻ എന്ന് പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ, ഇവനാണ് ഒർജിനൽ ഇരട്ട ചങ്കൻ.

ഇരട്ട ചങ്കൻ എന്ന് പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ. ഒർജിനൽ ഇരട്ട ചങ്കും, അതായത് ഇരട്ട ഹൃദയവും ഇരട്ട ശ്വാസകോശവും എന്തിനു ഇരട്ടത്തലയുമുള്ള ഒരാൾ ലോകത്ത് 25 മത്തെ പിറന്നാളിന്റെ നിറവിലാണ്. ഇരട്ടത്തലയുള്ള ജാനസ് എന്ന കുഞ്ഞൻ എന്ന ആമയാണ് 25 മത്തെ പിറന്നാളിന്റെ നിറവിൽ. മനുഷ്യന്റെ കരുതൽ കൊണ്ട് പല പ്രതിസന്ധികളെയും അതിജീവിച്ച ആമയുടെ പിറന്നാൾ ആഘോഷപൂർവ്വം കൊണ്ടാടിയിരിക്കുകയാണ് ജനീവയിലെ നാച്വറൽ മ്യൂസിയത്തിലെ ആഞ്ചലിക്കയും സംഘവും.

ഇരട്ടത്തല മാത്രമല്ല ജാനസിന്റെ സവിശേഷതകൾ ഇരട്ട ഹൃദയവും ഇരട്ട ശ്വാസകോശവും ജാനസിനുണ്ട് എന്നതാണ് ശ്രദ്ധേയമായ പ്രത്യേകത. ശത്രുക്കൾ മുന്നിലെത്തുമ്പോൾ സാധാരണഗതിയിൽ ആമകൾക്ക് തല തോടിനുള്ളിലേക്ക് വലിച്ച് രക്ഷപെടാനുള്ള കഴിവുണ്ട്. എന്നാൽ ഇരട്ട തലയുള്ളതിനാൽ ജാനസിന് തല ഉള്ളിലേക്ക് വലിക്കാൻ കഴിയാറില്ല.

ജാനസിനു മനുഷ്യൻ ഇത്രയും കാലം നൽകിയ പരിഗണനയും കരുതലുമാണ് ആമക്ക് ജീവിക്കാൻ സഹായകമായത്. ഇടത്തേക്ക് നടക്കണോ വലത്തേക്ക് നടക്കണോയെന്ന കാര്യത്തിൽ പോലും ജാനസിന് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാവും. ഇങ്ങനെ തലകൾ തമ്മിൽ ചേർന്ന് ഉരഞ്ഞുണ്ടാകുന്ന മുറിവ് ഒഴിവാക്കാൻ വാസ്ലിൻ ഉപയോഗിച്ച് തലകൾ തടവി കൊടുത്തുവരുകയാണ് ഇപ്പോൾ.

ജാനസിന്റെ മൂത്രസഞ്ചിയിലെ കല്ല് 2020ൽ ഓപ്പറേഷനിലൂടെ നീക്കം ചെയ്തിരുന്നു. പഴങ്ങളും ജൈവ പച്ചക്കറികളുമാണ് ജാനസിന്റെ ഭക്ഷണം. ഗ്രീൻ ടീയിലും ചമോമൈലിലുമാണ് ആമ കുളിക്കാറുള്ളത്. നിത്യവും ഇപ്പോൾ മസാജും വാക്കിങ്ങും ഇപ്പോൾ ആവശ്യമാണ്.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: തീവണ്ടിയുടെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍നിന്ന്…

47 seconds ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

44 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

1 hour ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago