topnews

ഓർത്തഡോക്‌സ് – യാക്കോബായ പള്ളിത്തർക്ക൦; പുതൃക്ക, ഓണക്കൂർ പള്ളികൾ തുറക്കാനും ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാനും ഹൈക്കോടതി ഉത്തരവ്

ഓർത്തഡോക്‌സ് – യാക്കോബായ പള്ളിത്തർക്കത്തിൽ പൂട്ടിക്കിടക്കുന്ന പുതൃക്ക, ഓണക്കൂർ പള്ളികൾ തുറക്കാനും ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാനും ഹൈക്കോടതി ഉത്തരവ്. 1934 ഭരണഘടന പ്രകാരം ഓർത്തഡോക്‌സ് സഭാ വികാരിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്താനും നിർദേശം നൽകിയിട്ടുണ്ട്. ഇരു വിഭാഗവും യേശുവിനെ മറന്നു പ്രവർത്തിക്കുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

പൂട്ടിക്കിടക്കുന്ന കോലഞ്ചേരി പുതൃക്ക, ഓണക്കൂർ പള്ളികൾ തുറന്ന് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാനും ഈ പള്ളികളിൽ 1934 ഭരണഘടന പ്രകാരം ഓർത്തഡോക്‌സ് സഭാ വികാരിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്താനുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാരക്കാട് പള്ളിയിലും തെരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശമുണ്ട്. വികാരിയെക്കൂടാതെ ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് കഴിയും വരെ പളളിയുടെ മേൽനോട്ടച്ചുമതല വഹിക്കണം. ഓർത്തഡോക്‌സ് യാക്കോബായ പള്ളിത്തർക്കം അവസാനിപിക്കാൻ ഇനിയും വൈകരുതെന്ന് ഉത്തരവ് പ്രസ്താവിക്കവെ ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം ഇരു വിഭാഗവും യേശുവിനെ മറന്ന് പ്രവർത്തിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കോടതി മാത്രമാണ് യേശുവിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ. തർക്കം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കില്ലെന്നു മുന്നറിയിപ്പ് നൽകിയ ഹൈക്കോടതി പള്ളികൾ തുറക്കാനും തെരഞ്ഞെടുപ്പ് നടത്താനും ഉത്തരവിടുകയായിരുന്നു.

Karma News Editorial

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

19 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

23 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

51 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

53 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago