national

കാമുകിയെ കാണാൻ അർധരാത്രിയിൽ വീട്ടിൽ എത്തി, മുറിയിൽ പൂട്ടിയിട്ട് അടിച്ചുകൊന്ന് ബന്ധുക്കൾ

സൂറത്ത് : കാമുകിയുടെ വീട്ടിൽ അർധരാത്രിയിൽ എത്തിയ യുവാവിനെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തി. സൂറത്തിലെ വജ്രാഭരണ നിര്‍മാണ തൊഴിലാളിയായ മെഹുല്‍ സോളാങ്കി(23) ആണ് കൊല്ലപ്പെട്ടത്. മെഹുല്‍ സോളാങ്കിയും 21-കാരിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലാണ്. കഴിഞ്ഞദിവസം യുവതി അമ്മാവന്റെ വീട്ടില്‍ താമസിക്കാനെത്തി. അമ്മാവന്റെ മകള്‍ വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ കൂട്ടുനില്‍ക്കാനാണ് യുവതി ഇവിടെയെത്തിയത്.

യുവതിയുടെ നിർദേശപ്രകാരമാണ് യുവാവ് അവിടേയ്ക്ക് എത്തിയത്. അര്‍ധരാത്രി ഒന്നരയോടെയാണ് മെഹുല്‍ സോളാങ്കി വീട്ടിലെത്തിയത്. വിവരമറിഞ്ഞ യുവതിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ രണ്ട് മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. ഒടുവില്‍ പുലര്‍ച്ചെ നാലരയോടെ 21-കാരി യുവാവിന്റെ സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചു. സുഹൃത്തുക്കള്‍ സംഭവസ്ഥലത്ത് എത്തിയതോടെയാണ് പ്രതികള്‍ മര്‍ദനം നിര്‍ത്തിയത്.

ഗുരുതരമായി പരിക്കേറ്റനിലയിലാണ് മെഹുലിനെ പ്രതികള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകായായിരുന്നു. മെഹുലിന്റെ സഹോദരന്റെ പരാതിയില്‍ യുവതിയുടെ ബന്ധുക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.

karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

12 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

38 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago