topnews

ഹിന്ദു പെൺകുട്ടിയെ പ്രണയിച്ച് മതം മാറ്റാനായില്ല, പകയിൽ കൂട്ടുകാർക്ക് പീഡിപ്പിക്കാൻ നൽകി ക്രൂരത

കോഴിക്കോട്. ഹിന്ദു പെൺകുട്ടിയെ പ്രണയിച്ച് മതം മാറ്റാനുള്ള ശ്രമം വിഫലമായതോടെ കൂട്ടുകാർക്ക് പീഡിപ്പിക്കാൻ നൽകിയ ക്രൂരത.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകിയ കാമുകൻ മതം മാറ്റാനുള്ള ശ്രമം നടക്കാതായതോടെ, അപകടത്തിൽ പരിക്കേറ്റെന്നും പഴയ കാര്യങ്ങൾ ഓർമ്മയില്ലെന്നും പറഞ്ഞു പറ്റിച്ച് കൂട്ടുകാരന് പീഡിപ്പിക്കാൻ നൽകി ചതിക്കുകയായിരുന്നു.

പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കൂട്ടുകൾ പോലീസ് ഒരുക്കിയ കെണിയിൽ ആണ് ഒടുവിൽ പിടിയിലായിരിക്കുന്നത്. കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂർ കോട്ടാലട എ കെ നിഹാദ് ഷാൻ (24), കൂട്ടുകാരൻ മലപ്പുറം വാഴയൂർ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്ത് നിന്നും ഒന്നാം പ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ട് നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി നിഹാദ് ഷാനും,മുഹമ്മദ് ജുനൈദും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട ശേഷം യുവതിയും നിഹാദ് ഷാനും തമ്മിൽ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വിവാഹ ആവശ്യം മുന്നോട്ട് വെച്ച യുവതിയോട് നിഹാദ് ഷാൻ മതം മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി അതിന് വിസമ്മതിച്ചു. ഇതോടെ നിഹാദ് ബന്ധം ഒഴിയാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ യുവതി വീണ്ടും ബന്ധപ്പെട്ടപ്പോള്‍ നിഹാദ്, തനിയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റേന്നും ഓർമ്മ നഷ്ടപ്പെട്ട് പഴയ കാര്യങ്ങൾ എല്ലാം മറന്ന് പോയെന്നും സുഹൃത്തുക്കൾ മുഖേന യുവതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

നിഹാദ് പറഞ്ഞതൊക്കെ സ്ഥിരീകരിക്കാൻ നിഹാദിന്‍റെ സുഹൃത്തുക്കളെ യുവതി വീണ്ടും വിളിച്ചപ്പോഴും നിഹാദിന് ഓർമ്മ നഷ്ടപ്പെട്ടെന്ന് സുഹൃത്തുക്കളും സ്ഥിരീകരിക്കുകയുണ്ടായി. തുടര്‍ന്ന് നിഹാദ് പെരുന്തല്‍മണ്ണ ആശുപത്രിയിലാണെന്നും അവിടേയ്ക്ക് വരാനും ഇവര്‍ യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പെരുന്തല്‍മണ്ണയിലെത്തിയ യുവതിയെ മുഹമ്മദ് ജുനൈദ് കോയമ്പത്തൂരേക്ക് കൂട്ടി കൊണ്ടുപോയി. എന്നാല്‍, തമിഴ് ബോര്‍ഡുകള്‍ കണ്ട് സംശയം തോന്നിയ മലയാളം അറിയാത്ത യുവതി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ജുനൈദ് വാഹനം കോഴിക്കോട്ടേക്ക് തിരിച്ചു വിട്ടു. അന്ന് രാത്രി കോഴിക്കോട് കാക്കഞ്ചേരിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് അവിടെ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ജുനൈദ് ശ്രമിക്കുകയുണ്ടായി.

ഒടുവില്‍ നിഹാദിന് അപകടം പറ്റിയിട്ടില്ലെന്ന സത്യാവസ്ഥ മനസിലാക്കിയ യുവതി, നിഹാദും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നന്നും മനസിലാക്കി. തുടർന്ന് ഒക്ടോബര്‍ 29 ന് യുവതി പൊലീസില്‍ പരാതി നല്‍കി. പൊലീസിന്‍റെ അന്വേഷണം വഴിതെറ്റിക്കാനായി ഏതാണ്ട് 12 ഓളം സിമ്മുകള്‍ മാറിമാറി ഉപയോഗിച്ച നിഹാദിനെ ഒടുവില്‍ കോഴിക്കോട് ഗോതിശ്വരത്ത് തനിച്ച് താമസിക്കുന്ന ആളെ ശുശ്രൂഷിക്കാനെന്ന വ്യാജേന ഒളിവിൽ കഴിയവെ പൊലീസ് അറസ്റ്റ് ചെടിയുകയായിരുന്നു. നടക്കാവ് ഇൻസ്പെക്റ്റർ പി കെ ജിജീഷിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ്.ബി. കൈലാസ് നാഥ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍., എം. സജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എം. ലെനീഷ്, ബബിത്ത് കുറുമണ്ണില്‍, ശാലിനി ചെറിയ അരീക്കര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ് ചെയ്തത്.

 

Karma News Network

Recent Posts

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

11 mins ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

52 mins ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

1 hour ago

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

1 hour ago

ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…

2 hours ago

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

2 hours ago