entertainment

ആണ്‍ കുട്ടിയായി വീട്ടില്‍ നിന്ന് ഇറങ്ങി, മടങ്ങിയെത്തിയത് പൂർണമായും പെണ്ണായി.

ട്രാന്‍സ് കമ്മ്യണിറ്റിയില്‍ നിന്ന് നിരവധി പേര്‍ സിനിമാ/സീരിയല്‍ മേഖലകളില്‍ ഇപ്പോള്‍ സജീവമാണ്. അത്തരത്തില്‍ ഒരു താരമാണ് കാജല്‍ സി എസ്. പ്രേക്ഷക ശ്രദ്ധ നേടിയ കാജലിന്റെ ഏറ്റവും വലിയ ആഗ്രഹം ഇനി സ്റ്റാര്‍ മാജിക്കിലും ബിഗ്ഗ് ബോസിലും പങ്കെടുക്കണം എന്നുള്ളതാണ്. ഒരു ഓൺലൈൻ മാധ്യമത്തോടാണ് നല്‍കിയ അഭിമുഖത്തിലാണ് കാജല്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

കാജലിൽ തന്നെ കുറിച്ച് മനസിലാക്കുന്നത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. മറ്റുള്ളവർ കാജലിന്റെ സ്‌ത്രൈണ സ്വഭാവം തിരിച്ചറിഞ്ഞു തുടങ്ങിയത് അപ്പോഴായിരുന്നു. ‘പഠിക്കുമ്പോൾ സമയത്ത് എന്റെ കൂട്ടുകാരും പെണ്‍കുട്ടികളായിരുന്നു. ആണ്‍കുട്ടികളുടെ അടുത്ത് ഇരിക്കുന്നതൊന്നും എനിക്ക് കംഫര്‍ട്ട് ആയിരുന്നില്ല. ചാന്ത് പൊട്ട് എന്നൊക്കെ വിളിച്ച് ഒരുപാട് പേർ കളിയാക്കി. പ്ലസ് വണ്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ ട്രാന്‍സ് സുഹൃത്തുക്കളെ കാണാനും പരിചയപ്പെടാനും തുടങ്ങിയത്. അങ്ങനെ കിട്ടിയ ഏറ്റവും വലിയ സുഹൃത്ത് ആയിരുന്നു അനന്യ ആര്‍ജെ അനന്യ.’

കാജലിന്റെ ഉള്ളിലെ മാറ്റം വീട്ടുകാരോട് പറയാന്‍ ആദ്യം ആദ്യമൊക്കെ അവൾ ഭയന്നു. അവർ എങ്ങിനെ ഉള്‍കൊള്ളും എന്നതായിരുന്നു ടെന്‍ഷന്‍.വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. അവര്‍ അംഗീരിച്ചില്ല, തുടർന്ന് കാജൽ നാട് വിട്ടു. പക്ഷെ സര്‍ജറി എല്ലാം കഴിഞ്ഞ് പൂര്‍ണമായും കാജൽ സ്ത്രീയായി മാറിയപ്പോള്‍ വീട്ടുകാര്‍ അവളെ അംഗീകരിച്ചു. ഇപ്പോള്‍ കുടുംബത്തിനൊപ്പമാണ് താമസം. അന്ന് കാജലിനെ കളിയാക്കിയര്‍ എല്ലാം ഇപ്പോള്‍ കൂട്ടുകൂടാനും സെല്‍ഫി എടുക്കാനും എത്തുന്നു.

‘എവിയേഷന്‍ ആണ് കാജൽ പഠിച്ചത്. ചെറുപ്പം മുതലേ അതായിരുന്നു കാജലിന് ആഗ്രഹം. എന്നാല്‍ സര്‍ജറിയ്ക്ക് വേണ്ടി ബാഗ്ലൂരിലേക്ക് പോയപ്പോള്‍ ടാറ്റു ചെയ്യുകയുണ്ടായി. ടാറ്റു എവിയേഷനില്‍ അലൗഡ് അല്ല, അതിനാൽ അതൊക്കെ മാറ്റി ജോലി ചെയ്യണം എന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. മോഡലിങും കാജൽ ചെയ്യുന്നുണ്ട്. കാജൽ ആദ്യം ടാറ്റു ചെയ്തത് എന്റെ ബോയ് ഫ്രണ്ടിന്റെ പേരായിരുന്നു. ഒന്നര വര്‍ഷത്തോളം ആ ബന്ധം ഉണ്ടായി. അത് വേര്‍പിരിഞ്ഞപ്പോള്‍ റീടാറ്റു ചെയ്ത് ഒരു പൂവിന്റെ ചിത്രമാക്കി.

എവിയേഷന് പഠിക്കുന്ന കാലത്ത് തന്നെ കാജൽ പാര്‍ട് ടൈം ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ കുറച്ച് സേവിങ്‌സ് കൈയ്യിലുണ്ടായിരുന്നു. ‘മോഡലിങിനും റോഡ് ഷോയ്ക്കും എല്ലാം പോയി കുറച്ച് സമ്പാദിച്ച ശേഷമാണ് സര്‍ജറി ചെയ്യാനായി ബാഗ്ലൂരിലേക്ക് പോവുന്നത്. സര്‍ജറി എല്ലാം കഴിഞ്ഞ് നാട്ടില്‍ തന്നെ ജീവിക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഞാന്‍ തിരിച്ചെത്തി. ആ സമയത്ത് ട്രാന്‍സ് ആയിട്ടുള്ളവര്‍ക്ക് വീട് കിട്ടാനൊക്കെ ഭയങ്കര പാടായിരുന്നു. ഒരു വീട് വാടകയ്ക്ക് ശരിയാക്കി താമസം തുടങ്ങുകയായിരുന്നു.’

‘പൂര്‍ണമായും ആണ്‍ രൂപത്തിലുള്ളപ്പോഴാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. സര്‍ജറിക്ക് ശേഷം വീട്ടുകാരെ ഫോണില്‍ വിളിക്കുമായിരുന്നുവെങ്കിലും നേരിട്ട് കണ്ടിരുന്നില്ല. അന്നൊരു വൈകുന്നേരം എന്റെ ഐഡന്റിറ്റ് പ്രൂഫ് എല്ലാം എടുക്കാനായി വീട്ടിലേക്ക് ചെന്ന് കയറിയപ്പോള്‍, എന്നെ കണ്ട് അമ്മ കരയാന്‍ തുടങ്ങി. പക്ഷെ ഇപ്പോള്‍ എന്നെ ഏറ്റവും അധികം സപ്പോര്‍ട്ട് ചെയ്യുന്നത് അമ്മയാണ്. അയല്‍ക്കാരും ബന്ധുക്കളും എല്ലാം അംഗീകരിച്ചു. പണ്ടത്തെതിനെക്കാളും ഇപ്പോഴാണ് സൗന്ദര്യം കൂടിയതെന്നാണ് എല്ലാവരും പറയുന്നത്.’

മൂന്ന് നാല് പ്രണയ ബന്ധങ്ങള്‍ ഇതിനിടെ കാജലിന് ഉണ്ടായിട്ടുണ്ട്. അതൊന്നും ആത്മാര്‍ത്ഥമായിരുന്നില്ല, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു എല്ലാം. പിന്നെ ഭയങ്കര പൊസസ്സീവ്‌നസ്സും, കാജലിനെ മോഡലിങ് ചെയ്യാനോ, ഇഷ്ടപ്പെട്ട വേഷം ധരിക്കാനോ ഒന്നും സമ്മതിച്ചിരുന്നില്ല. ഇനിയൊരു ബന്ധം ഉണ്ടായാല്‍ അത് വിവാഹത്തിന് ആയിരിക്കണം എന്നാണ് കാജലിന്റെ ആഗ്രഹം. ‘തന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ആളായിരിക്കണം, ഇണയായി, തുണയായി. ഫാമിലി സപ്പോര്‍ട്ട് ഉണ്ടായിരിക്കണം. ജാതിയും മതവും ഒന്നും എനിക്ക് വിഷയമല്ല. അങ്ങനെ ഒരാള്‍ വന്നാല്‍ നിയമപരമായി വിവാഹം ചെയ്യാന്‍ തയ്യാറാണ്.’

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

8 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

10 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

31 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

51 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

52 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago