topnews

സാവകാശം അനുവദിക്കില്ല ; നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം, പിടിവീഴും

ഹോട്ടല്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം. സംസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാര്‍ക്ക്
ഹെല്‍ത്ത് കാര്‍ഡ് നിർബന്ധമാക്കുന്നതിൽ സാവകാശം തേടി ഹോട്ടല്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇത് നിഷേധിച്ചു. സാവകാശം കൊടുക്കുന്നത് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് മറുപടി നൽകിയത്

ഭക്ഷണത്തിന്‍റെ പാഴ്സലുകളില്‍ തീയതിയും ഉപയോഗിക്കാവുന്ന സമയവും രേഖപ്പെടുത്തും‌ന്നതും നാളെ മുതല്‍ കര്‍ശനമാക്കുന്നു. പാചകതൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ഹോട്ടല്‍ ജീവനാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാര്‍ക്കൊപ്പം ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരും ഹെല്‍ത്ത് കാര്‍ഡ് പരിശോധിക്കും.

എന്നാല്‍ ഹോട്ടല്‍ –ബേക്കറി മേഖലകളിലായി ഇരുപത്തിയഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ ഇവര്‍ക്കെല്ലാം ഹെല്‍ത്ത് കാര്‍ഡ് ലഭ്യമായിട്ടില്ലെന്നും ഹോട്ടല്‍ ആന്‍റ് റസ്റ്ററന്‍ഡ് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു . ഫെബ്രുവരി 28 വരെ സാവകാശം വേണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ആവശ്യം. എന്നാല്‍ സാവകാശം നല്‍കുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന നിയമമാണെന്നും ഇപ്പോള്‍ സാവകാശം ചേദിക്കുന്നതില്‍ അര്‍ഥമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്

തിരുവനന്തപുരം പാളത്തെ ഒരു ഹോട്ടലിലെ പാഴ്സലില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം പാഴ്സല്‍ നല്‍കിയ രണ്ടു മണിക്കൂറിനകം ശുചിത്വമുള്ള പരിസരത്ത് ഇരുന്ന കഴിക്കണം. ഏതുദിവസം ഏതുസമയത്താണ് പാഴ്സല്‍ നല്‍കിതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത് നാളെ മുതല്‍ സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും കര്‍ശനമാക്കും.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

24 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

52 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

56 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

58 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago