topnews

സ്വച്ഛ്ഭാരതിനോട് നോ പറഞ്ഞ് ആരോഗ്യ വകുപ്പ്, ജനറൽ ആശുപത്രി വൃത്തിയാക്കാൻ അനുമതി നൽകാതെ മുഖം തിരിച്ച് മന്ത്രി

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സ്വച്ഛ്ഭാരതിനോട് മുഖം തിരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്, കാടുപിടിച്ച് നശിക്കുന്ന ജനറൽ ആശുപത്രി വൃത്തിയാക്കാനുള്ള അനുമതി ആരാഗ്യമന്ത്രി വീണാ ജോർജ്ജ് നിഷേധിച്ചു. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും രാഷ്‌ട്രീയം കളിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, നെഹ്റു യുവ കേന്ദ്ര, അരബിന്ദോ കൾച്ചറൽ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഒക്ടോബർ രണ്ടിന് ശുചീകരണത്തിന് അനുമതി ചോദിച്ചത്. ഇത് സംബന്ധിച്ച് സെപ്റ്റംബർ 20ന് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകിയിരുന്നു. അടുത്ത ദിവസം അപേക്ഷ ഡിഎംഒയ്‌ക്ക് നൽകുകയും അന്ന് തന്നെ അത് ആരോഗ്യ ഡയറക്ടറേറ്റിലേക്ക് അയക്കുകയും ചെയ്തു.

ആരോഗ്യ ഡയറക്ടറേറ്റിൽ 27-ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷ പിടിച്ചുവച്ചു. തുടർന്ന് നിരവധി തവണ ആരോഗ്യ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട ശേഷമാണ് അപേക്ഷ സെക്രട്ടേറിയറ്റിലേക്ക് അയച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ആരോഗ്യമന്ത്രിയ്‌ക്ക് സമർപ്പിച്ചു. എന്നാൽ ഇതുവരെ അനുമതി നൽകിയില്ല.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെയാണ് ഗാന്ധിജയന്തി ദിവസം രാവിലെ ഒമ്പത് മണിയ്‌ക്ക് പരിപാടി ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നത്. അതാണ് അനുമതി നിഷേധിക്കാൻ കാരണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ആർ.അസ്.രാജീവ് പറഞ്ഞു. സർക്കാർ നടത്തേണ്ട ശുചീകരണമാണ് സന്നദ്ധ സംഘടനകൾ ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് പോലും അനുമതി നൽകാത്ത അവസ്ഥയാണ്.

karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

10 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

16 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

48 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

56 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago