topnews

അനുരഞ്ജന ചർച്ചയ്‌ക്കിടെ മത്സരിച്ച് ‘റാസ്‌കൽ’ വിളി ; പരസ്പരം കൊമ്പുകോർത്ത് ഹെൽത്ത് സൂപ്പർവൈസറും ഡെപ്യൂട്ടി മേയറും

തിരുവനന്തപുരം: കൃത്യവിലോപം നടത്തിയതിന് മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റിയതിന്റെ പേരിൽ ഹെൽത്ത് സൂപ്പർ വൈസറോട് കയർത്ത് ഡപ്യൂട്ടി മേയർ. തിരുവനന്തപുരം നഗരസഭയിലാണ് സംഭവം. ഹെൽത്ത് സൂപ്പർവൈസർ ബി ബിജുവിനോടാണ് ഡെപ്യൂട്ടി മേയർ പികെ രാജു തട്ടിക്കയറിയത്. മേയറുടെ സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയ്‌ക്കിടെയാണ് ഇരുവരും പരസ്പരം മത്സരിച്ച് ‘റാസ്‌കൽ’ വിളി നടത്തിയത്.

കൃത്യവിലോപം നടത്തിയതിന് സാനിട്ടറി വർക്കർ തസ്തികയിൽ ജോലി ചെയ്യുന്ന മൂന്ന് പേരെയാണ് സ്ഥലം മാറ്റിയത്. ഒരാളെ കുര്യാത്തി നഴ്‌സറിയിലേക്കും രണ്ടാമനം കളിപ്പാൻകുളം നഴ്‌സറിയിലേക്കും സ്ഥലം മാറ്റി. സ്ഥലം മാറ്റം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ പി.കെ. രാജു ഹെൽത്ത് സൂപ്പർ വൈസറോട് ആവശ്യപ്പെട്ടു.

ഈ ആവശ്യം ഹെൽത്ത് സൂപ്പർവൈസർ തള്ളി. ഇതോടെ പരാതിയുമായി ഡപ്യൂട്ടി മേയർ മേയറെ സമീപിക്കുകയായിരുന്നു. പിന്നാലെ മേയറുടെ ഓഫീസ് മുറിയിൽ നടത്തിയ അനുരഞ്ജന ചർച്ചയിലാണ് ഇരുവരും കയർത്ത് സംസാരിച്ചത്.

ബിജുവിനെതിരേ ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നടപടിയെടുക്കാനുള്ള ശുപാർശ നൽകി. എന്നാൽ ഇത് സെക്രട്ടറി താത്കാലികമായി തടഞ്ഞു. കോർപറേഷനിലെ ഹരിത കർമ സേനാ രൂപീകരണ മികവിന് തദ്ദേശ വകുപ്പിന്റെ അവാർഡ് ഏറ്റുവാങ്ങിയതിന്റെ അടുത്ത ദിവസമാണ് ബിജുവിന് എതിരെ നടപടി ആവശ്യപ്പെട്ട് പരാതി വന്നത്.

Karma News Network

Recent Posts

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

21 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

1 hour ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

1 hour ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

3 hours ago