topnews

ആധാർ വിവരങ്ങൾ ചോർത്തുന്നവർക്കു ഒരു കോടി രൂപ പിഴ

ആധാർ ഉപയോഗിച്ചുള്ള നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകാൻ നിയമം. ആധാർ വിവരങ്ങൾ ചോർത്തുന്നവർക്ക് ഒരു കോടി രൂപ വരെ പിഴയും തടവും ലഭിക്കാം. നിയമലംഘനങ്ങളിൽ നടപടിയെടുക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് (യുഐഡിഎഐ) അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്തു.

നടപടിക്ക് മുൻപ് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ആരോപണവിധേയർക്ക് വിശദീകരണം നൽകാൻ അവസരം നൽകുകയും വേണം. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്. 2019ൽ പാർലമെൻറ് പാസാക്കിയ ആധാർ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങൾ ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്.

മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ ചോർത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവും 10,000 രൂപ പിഴയും ചുമത്തുന്നതാണ് നിയമം. ഇത്തരം കേസുകളിൽ തീപ്പുകൽപ്പിക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസർക്കാരിലെ ജോയിൻറ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെയാണ് നിയമിക്കേണ്ടത്.

പരാതി പരിഹാര ഉദ്യോഗസ്ഥന് പത്ത് വർഷത്തെയെങ്കിലും സർവീസ് വേണം. നിയമം, മാനേജ്‌മെൻറ്, ഐടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വർഷത്തെ വിദഗ്ധ പരിചയമുണ്ടായിരിക്കണം. പിഴ അടയ്‌ക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും നിർദ്ദേശിക്കാം. പിഴയായി ചുമത്തുന്ന തുക യുഐഡിഎഐ ഫണ്ടിലേക്കാണ് അടയ്‌ക്കേണ്ടത്.

Karma News Editorial

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

8 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

8 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

9 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

9 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

10 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

10 hours ago