topnews

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും എട്ടാം തീയതി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ഒന്‍പതാം തീയതി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Karma News Editorial

Recent Posts

മഞ്ഞപ്പിത്ത ബാധ, മലപ്പുറത്ത് ചികിത്സയിലിരുന്ന 22കാരൻ മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. എടക്കരയിൽ ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. രോ​ഗബാധയെ തുടർന്ന്…

3 mins ago

കൊച്ചിയിലെ അവയവക്കടത്ത്, പിന്നിൽ ഹൈദരാബാദിലെ ഡോക്ടർ, സബിത്തിന്റെ മൊഴി ഇങ്ങനെ

കൊച്ചിയിലെ അവയവക്കടത്ത് കേസിൽ പ്രധാനി ഹൈദരാബാദിലെ ഡോക്ടർ എന്ന് പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയിൽ പല ഏജന്റുമാർ ഉണ്ട്…

28 mins ago

ബി.ജെ.പിയിൽ പോകുമെന്ന് പ്രചാരണം, ഇ.പി ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

ബി.ജെ.പിയിൽ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ…

36 mins ago

റീൽ എടുക്കാൻ നൂറടി താഴ്ചയുള്ള തടാകത്തിൽ ചാടി, കൂട്ടുകാരൻ മുങ്ങി മരിക്കുന്നതുൾപ്പടെ ഫോണിൽ പകർത്തി കൂട്ടുകാർ

റാഞ്ചി : ഇൻസ്റ്റാഗ്രാം റീൽ നിർമ്മിക്കാൻ 100 അടിയോളം ഉയരത്തിൽ നിന്ന് ആഴത്തിലുള്ള തടാകത്തിലേക്ക് ചാടിയ കൗമാരക്കാരൻ മുങ്ങി മരിച്ചു.…

59 mins ago

ആറാട്ടണ്ണന്‍ ഇടയ്ക്ക് എന്നെ വിളിക്കും, എനിക്ക് പാവം തോന്നാറുണ്ട്, ബ്ലോക്കൊന്നും ചെയ്തില്ല- അനാര്‍ക്കലി മരിക്കാര്‍

‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ആദ്യദിന തിയേറ്റർ റെസ്പോൺസിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. ഇപ്പോഴിതാ സന്തോഷ് വർക്കിയെ…

1 hour ago

സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങി, സംഭവം പാലക്കാട്

പാലക്കാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. കൊല്ലങ്കോടിന് സമീപം നെന്മേനിയില്‍ വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ്…

1 hour ago