kerala

ശബരിമലയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ കാറ്റും മഴയും, വൻ ഭക്തജനത്തിരക്ക്

ശബരിമലയിൽ ശക്തമായ ഇടിമിന്നലോടു കൂടിയുള്ള കാറ്റും മഴയും.ഇത് തീർത്ഥാടകരുടെ മലക്കയറ്റത്തെ സാരമായി ബാധിച്ചു.പുലർച്ചെ നട തുറന്നപ്പോൾ ചെറിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് അത് മാറി സാധാരണ ഗതിയിലായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അനുഭവപ്പെട്ട ഭക്തജന തിരക്ക് ഇന്ന് ഉണ്ടായില്ല. രാവിലെ മുതൽ ഉച്ചവരെ സന്നിധാനത്തും പമ്പയിലും തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ഉച്ച കഴിഞ്ഞതോടെയാണ് ശക്തമായ മഴ ആരംഭിച്ചത്‌.

മഴ ഇപ്പോഴും തുടരുകയാണ്. കാനനപ്പാതയിൽ ചില സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണതായും റിപ്പോർട്ടുകളുണ്ട്. നടപ്പന്തലിൽ തടഞ്ഞ ശേഷം ഘട്ടം ഘട്ടമായാണ് തീർത്ഥാടകരെ പതിനെട്ടാം പടി ചവിട്ടാൻ അനുവദിക്കുന്നത്. പോലീസ് സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അതേ സമയം മഴ പെയ്തതോടെ പമ്പയിൽ ജലനിരപ്പ് അല്പം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് പമ്പാസ്നാനം നടത്തുന്ന തീർത്ഥാടകർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. അതിനിടയിൽ ഇന്നലെ 10 മണിക്കൂറോളം ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തിയത്.പോലീസിൻ്റെ സംവിധാനങ്ങൾ പാളിയതോടെ തീർത്ഥാടകർ മരക്കൂട്ടത്ത് നിന്ന് ബാരിക്കേഡുകൾ മറിക്കടന് ചന്ദാനന്ദൻ റോഡ് വഴി സന്നിധാനത്ത് കൂട്ടമായി എത്തിയതാണ് തിരക്കിന് കാരണം. പാമ്പയിൽ നിന്നെത്തിയ തീർത്ഥാടകരെ പോലീസ് മരക്കൂട്ടത്ത് തടഞ്ഞു.

സന്നിധാനത്തെ തിരക്ക് കുറയുന്നതിന് കണക്കായി ഭക്തരെ കടത്തിവിടാമെന്ന പോലീസിൻ്റെ പദ്ധതി പാളി. സന്നിധാനത്തെ തിരക്ക് കുറയാത്തതിനാൽ മരക്കൂട്ടത്ത് നീണ്ട ക്യൂ തന്നെയായി. കുട്ടികളും സ്ത്രീകളും നീങ്ങാൻ പോലും അകതെ വരിയിൽ കുടുങ്ങി.ഇതോടെ തീർത്ഥാടകരും പോലീസും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ഈ സമയം വിരൽ എണ്ണാവുന്ന അത്രയേ ഉദ്യോഗസ്ഥർ മാത്രമേ മരക്കൂട്ടത്ത് ഉണ്ടായിരിന്നുള്ളൂ. പരിചയ സമ്പന്നരായ ഉദ്യോസ്ഥരെ ഇവിടങ്ങളിൽ നിയോഗിക്കാത്തതും തിരക്കിന് കാരണമായി.

ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവാണു ഉണ്ടാകുന്നത് . അയ്യപ്പ ദർശനത്തിനായി മണിക്കൂറൂകളോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്. ശബരിമലയിലെ പോലീസ് നടപടികൾക്കെതിരെ നിരവധി പരാതികൾ ഉയരുന്നുണ്ട് . ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും മറ്റും പോലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെയാണ് പാരതികൾ ഉയരുന്നത്.

പതിനെട്ടാം പടിയിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വ്യാപക പരാതി ഉയരുന്നുണ്ട്. ഭക്തരെ കയറ്റി വിടുന്നതിന്റെ വേഗത കുറഞ്ഞതായാണ് ആക്ഷേപം ഉയരുന്നത്. പതിനായിരക്കണക്കിന് ഭക്തരാണ് ദിവസേന ശബരിമലയിൽ ദർശനം നടത്തുന്നത്. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി എല്ലാ സമയവും നടപ്പന്തൽ നിറയുന്ന സാഹചര്യമാണ് സന്നിധാനത്തുള്ളത്. ഏഴ് മണിക്കൂറോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്.

ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് സന്നിധാനത്ത് ശയന പ്രദക്ഷിണം നടത്തുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. നട അടച്ചതിന് ശേഷം മാത്രമാണ് ഇനി മുതൽ ശയനപ്രദക്ഷിണം അനുവദിക്കുക. മകരവിളക്ക് കഴിയുന്നത് വരെ സഹസ്രകലശ വഴിപാടും ഒഴിവാക്കിയിട്ടുണ്ട്.

karma News Network

Recent Posts

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

11 mins ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

21 mins ago

പെനാൽറ്റി നഷ്ടപ്പെടുത്തി പൊട്ടിക്കരഞ്ഞ് റൊണാൾ‍ഡോ, രക്ഷകനായി കോസ്റ്റ

സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ. ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍…

50 mins ago

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി…

1 hour ago

ഏകീകൃത കുർബാന തർക്കം, നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ. സിനഡ് തീരുമാനങ്ങൾ അംഗീകരിക്കാത്തവർക്കെതിരെ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടികൾ…

2 hours ago

രണ്ടുദിവസം മഴ തകർത്ത് പെയ്യും; ചക്രവാതച്ചുഴിക്കൊപ്പം കേരള തീരത്ത് ന്യൂനമർദ്ദപാത്തിയും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്നും അഞ്ച്…

2 hours ago