kerala

കൊച്ചി നഗരത്തില്‍ മിന്നല്‍ പ്രളയത്തിന് കാരണം ലഘു മേഘവിസ്ഫോടനം

കൊച്ചി. കൊച്ചി നഗരത്തില്‍ മിന്നല്‍ പ്രളയത്തിന് വഴിയൊരുക്കിയത് ലഘു മേഘവിസ്‌ഫോടനമെന്ന് കാലാവസ്ഥ വിദഗ്ധര്‍. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ. ഒന്നര മണിക്കൂറിനുള്ളില്‍ ഏഴുസെന്റീമീറ്റര്‍ വരെ മഴയാണ് കൊച്ചിയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഉണ്ടായത്.

ഇത്തരം മഴ പ്രവചിക്കുന്നതിന് പരിമിതികളുണ്ട്. മൂന്നു ദിവസത്തേക്ക് കൂടി ഇത്തരം മഴയ്ക്കുള്ള സാധ്യതയുണ്ടെന്നു കുസാറ്റ് കാലാവസ്ഥ വിഭാഗം മേധാവി ഡോ. അഭിലാഷ് പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ആഗോള മഴപ്പാത്തി അറബിക്കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും പ്രവേശിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഒപ്പം ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ അറബിക്കടല്‍ വരെ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു.

ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. തുലാവര്‍ഷ സമയത്ത് കൂമ്പാരമേഘങ്ങളില്‍ നിന്നും കിട്ടുന്ന ഇടിയോടു കൂടിയ മഴയ്ക്ക് സാദൃശ്യമുള്ള മഴയാണ് ഇപ്പോള്‍ ലഭിച്ചതെന്നും ഡോ. അഭിലാഷ് പറഞ്ഞു. ഒപ്പം ന്യൂനമര്‍ദ്ദപ്പാത്തിയുമുണ്ട്. ഈ ചക്രവാതച്ചുഴിയിലേക്ക് നീരാവി കലര്‍ന്ന വായു സംവഹിച്ച് കൂമ്പാരമേഘങ്ങള്‍ ഉണ്ടാകുന്നു.

കൊച്ചിയില്‍ രാവിലെ പെയ്ത മഴയില്‍ നഗരത്തില്‍ വന്‍ വെള്ളക്കെട്ടാണ് ഉണ്ടായത്. നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിലായി. ഗതാഗതം ഇതോടെ താറുമാറായി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. സിഗ്നല്‍ തകരാറിലായതോടെ ട്രെയിന്‍ ഗതാഗതവും സ്തംഭിക്കുകയായിരുന്നു.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

18 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

39 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

39 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

56 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

1 hour ago