national

ഇടിമിന്നൽ, മിസോറാമിൽ കനത്ത നാശനഷ്ടം, 2500ലധികം വീടുകളും കെട്ടിടങ്ങളും തകർന്നു

ഐസ്വാൾ: മിസോറാമിൽ മൂന്ന് ദിവസമായി തുടരുന്ന ഇടിമിന്നലിൽ കനത്ത നാശനഷ്ടം. ഞായറാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴയാണ് സംസ്ഥാനത്ത് കടുത്ത നാശനഷ്ടം വിതച്ചത്. മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും ആലിപ്പഴ വർഷവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. . 2500ലധികം വീടുകൾക്കും കെട്ടിടങ്ങൾക്കും സ്‌കൂളുകൾക്കും തകരാറ് സംഭവിച്ചു.

മിന്നലേറ്റ് ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണ് 45കാരിയായ സ്ത്രീ മരിച്ചത്. മരങ്ങൾ കടപുഴകി വീണും, റോഡുകൾ തകർന്നും കിടക്കുന്നതിനാൽ പലയിടങ്ങളിലേക്കും എത്തിപ്പെടാനാകാത്ത സാഹചര്യമാണുള്ളത്.

പല വീടുകളും കെട്ടിടങ്ങളും പൂർണമായും തകർന്ന നിലയിലാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം അഞ്ച് ജില്ലകളിലാണ് ഇടിമിന്നലും മഴയും കനത്ത നാശം വിതച്ചത്.
11ഓളം ദുരിതാശ്വാസ ക്യാമ്പുകളും തകർന്നു. വടക്കൻ മിസോറാമിലെ കൊളാസിബ് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 632 വീടുകൾ ഉൾപ്പെടെ 800 കെട്ടിടങ്ങളാണ് തകർന്നത്.

karma News Network

Recent Posts

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

7 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

22 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

42 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

56 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

58 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 hours ago