കൊച്ചി: ഹീരാ ഗ്രൂപ്പിന്റെ 32 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. വായ്പാ തട്ടിപ്പും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഹീരാ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ഹീരാ കണ്‍സ്ട്രക്ഷൻസ്, മറ്റൊരു കമ്പനിയായ ഹീരാ സമ്മർ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട് 32 ഇടങ്ങളിലായുള്ള ഭൂമിയും കെട്ടിടങ്ങളുമാണ് കണ്ടുകെട്ടിയത്.
കഴിഞ്ഞ ഡിസംബറിൽ തട്ടിപ്പു കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്ദുൽ റഷീദിനെ (ഹീരാ ബാബു) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരുന്നു. 2021ലാണ് വായ്പാ തട്ടിപ്പിൽ ഹീരാ കൺസ്ട്രക്ഷൻസിനെതിരെ ഇ.ഡി. കേസ് റജിസ്റ്റർ ചെയ്തത്. മുൻപ് സിബിഐയും ഹീരാ കൺസ്ട്രക്ഷൻസിനെതിരെ കേസെടുത്തിരുന്നു. ഇതിലുള്ള അന്വേഷണത്തിലാണ് വായ്പാ തട്ടിപ്പ് പുറത്തറിഞ്ഞത്.
തിരുവനന്തപുരം ആക്കുളത്ത് ഫ്ലാറ്റ് നിർമാണത്തിനായി എടുത്ത 14 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ഇത് കള്ളപ്പണ ഇടപാടിലേക്ക് വഴിതിരിച്ചതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് കണ്ടുകെട്ടൽ.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…