kerala

അര്‍ധരാത്രി വിളിച്ചുണര്‍ത്തി മോഷ്ടിക്കുകയാണെന്ന് പറഞ്ഞ് കവര്‍ച്ച, കണ്ണില്‍ കണ്ട ടോയ്സ് തച്ചുടച്ചുപ്പോള്‍ മോഷ്ടാവ് ഞെട്ടി

തൃശൂരിലെ മണ്ണുത്തിയിലാണ് സിനിമാ തിരക്കഥ പോലെയുള്ള ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്. അര്‍ധരാത്രി ഡോക്ടറുടെ വലിയ വീട്ടില്‍ കള്ളന്‍ കയറുന്നു, വീട്ടുകാരെ മുഴുവന്‍ വിളിച്ചുണര്‍ത്തിയ ശേഷം ഞങ്ങള്‍ മോഷ്ടിക്കാന്‍ വന്നതാണ് സഹകരിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു, പിന്നീട് വീട്ടുകാരുടെ സഹായത്തോടെ വീട് മുഴുവന്‍ അരിച്ചുപൊറുക്കുന്നു, ഒന്നും കിട്ടാതായതോടെ കണ്‍മുന്നില്‍ കണ്ട ടോയ്‌സ് അടിച്ചുതകര്‍ക്കുന്നു, അപ്പോഴുണ്ട് ടോയ്‌സിനുള്ളില്‍ 30 പവന്‍ സ്വര്‍ണാഭരണങ്ങവും 80,000 രൂപയുടെ നോട്ട് കെട്ടും, ഉടന്‍ അതെടുത്തു കള്ളന്‍മാര്‍ വന്നവഴി പോവുന്നു…!

ആട്ടോക്കാരന്‍ വീട്ടില്‍ ഹോമിയോ ഡോക്ടര്‍ ക്രിസ്‌റ്റോ(37) യുടെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം ഉണ്ടായത്. മണ്ണുത്തി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ മുല്ലക്കര ഡോണ്‍ബോസ്‌കോ സ്‌കൂളിന് എതിര്‍വശമാണ് ഡോ. ക്രിസ്റ്റോയുടെ വലിയ വീട്. സംഭവത്തെ കുറിച്ച്‌ പൊലിസ് പറയുന്നത് ഇങ്ങനെ: മുഖംമൂടിയണിഞ്ഞ നാലംഘസംഘമാണ് വീട്ടില്‍ കയറിയത്. വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളിലെത്തിയത്. വീടിന്റെ വശത്ത് സൂക്ഷിച്ച അരിവാളും മോഷ്ടാക്കളിലൊരാള്‍ കൈയില്‍ സൂക്ഷിച്ചു. ക്രിസ്‌റ്റോയുടെ അമ്മ പുഷ്പ(63) യുടെ മുറിയിലാണ് ആദ്യം കയറിയത്.

പുഷ്പയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു, ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. ശബ്ദമുണ്ടാക്കരുത് എന്ന്. പിന്നീട് പുഷ്പയുടെ കൂടെ ഉറങ്ങിയ കൊച്ചുമകനെയും വിളിച്ചുണര്‍ത്തി. ശേഷം ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനോട് അച്ഛനെയും അമ്മയെയും വിളിക്കാന്‍ പറഞ്ഞു. നട്ടപ്പാതിര നേരത്ത് മകന്‍ വിളിക്കുന്നത് കേട്ട് ഡോക്ടറും ഭാര്യയും വാതില്‍തുറന്നുനോക്കുമ്ബോഴുണ്ട് മുഖംമടിയണിഞ്ഞ സംഘം മുന്നില്‍. ഈ സമയം നാലുപേരില്‍ ഒരാള്‍ താഴത്തെ നിലയില്‍ പുഷ്പയെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഡോക്ടറോടും ഭാര്യയോടും കള്ളന്‍മാര്‍ പറഞ്ഞു, സഹകരിക്കണം.. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത് എവിടെയാണ് പണം സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്ന്.

പണവും സ്വര്‍ണവും ഇവിടെയില്ലെന്ന മറുപടി കൊടുത്തതോടെ, എല്ലാം ഇവിടെ ഉണ്ടെന്ന് കള്ളന്‍മാര്‍ പ്രതികരിച്ചു. പിന്നീട് ഡോക്ടറുടെയും ഭാര്യയുടെയും മുന്നില്‍വച്ച്‌ അലമാര തുറന്ന് തപ്പാന്‍ തുടങ്ങി. അലമാരിയിലെ വസ്ത്രങ്ങളെല്ലാം പുറത്തേക്ക് വലിച്ചുവാരിയിട്ടു. ഒന്നും കാണാത്തതിനാല്‍ ദേഷ്യം പ്രകടിപ്പിച്ച കള്ളന്‍മാര്‍ ഡോക്ടറോട് കലിപ്പ് പ്രകടിപ്പിക്കാന്‍ നോക്കുമ്ബോഴുണ്ട് മുന്‍പില്‍ കരടിക്കുട്ടിയുടെ പാവ. ഉടന്‍ കൈയിലെ അരിവാള്‍ കൊണ്ട് അതു പിന്നിക്കീറി. അപ്പോള്‍ പാവയുടെ വയറ്റില്‍നിന്ന് സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും താഴെ വീണു. അതില്‍ 30 പവന്‍ സ്വര്‍ണവും 80,000 രൂപയും ഉണ്ടായിരുന്നു. അതെടുത്ത കള്ളന്‍മാര്‍ ഉടന്‍ മടങ്ങുകയും ചെയ്തു. പോവും മുന്‍പ് വീട്ടിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും എടുത്താണ് കള്ളന്‍മാര്‍ മടങ്ങിയത്. വീട്ടുകാരോടുള്ള സംഘത്തലവന്റെ സംസാരം മുഴുവനും ഇംഗ്ലീഷിലുമായിരുന്നു. മറ്റുള്ളവര്‍ തമിഴ് കലര്‍ന്ന മലയാളത്തിലും സംസാരിച്ചു. രാവിലെ അയല്‍വാസികളെ വിളിച്ചുവരുത്തി മുറിതുറന്നാണു കുടുംബാംഗങ്ങള്‍ പുറത്തിറങ്ങിയത്.

നാടകീയത തീര്‍ന്നില്ല, വീട്ടില്‍ മോഷണം നടക്കുമ്ബോള്‍ റോഡരികില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പുറത്ത് കള്ളന്‍മാരെയും കാത്തുകിടക്കുന്നുണ്ടായിരുന്നു. രാത്രി അതുവഴി പട്രോളിങ് നടത്തിക്കൊണ്ടിരുന്ന പൊലിസ് അസാധാരണമായി ഒരു കാര്‍ നിര്‍ത്തിയിട്ടത് കണ്ട് കാറില്‍ ഇരിക്കുകയായിരുന്ന ഡ്രൈവറോട് കാര്യം അന്വേഷിച്ചു. ദൂരയാത്ര കഴിഞ്ഞ് വരുകയാണെന്നും ഉറക്കം തോന്നിയതിനാല്‍ നിര്‍ത്തിയിട്ട് ക്ഷീണം അകറ്റുകയാണെന്നുമായിരുന്നു പൊലിസിന് ലഭിച്ച മറുപടി. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യമായതോടെ പൊലിസ് പിന്നെ സംശയിച്ചതുമില്ല. തന്നെയുമല്ല ഉറക്കം കാണും, അതുകൊണ്ട് കുറച്ച്‌ റെസ്റ്റെടുത്ത് പോയാല്‍ മതിയെന്ന് പൊലിസ് കള്ളന്‍ ഡ്രൈവര്‍ക്ക് ഉപദേശവും നല്‍കി.

വീട് സ്ഥിരമായി നിരീക്ഷിച്ച്‌ എത്തിയവരാണ് മോഷണം നടത്തിയതെന്നും പൊലിസ് പറയുന്നു. ഒന്നിലധികം തവണ മോഷ്ടാക്കള്‍ ക്ലിനിക്കില്‍ എത്തിയിട്ടുണ്ടാവാം. ഇപ്രകാരമാണ് ക്ലിനിക്ക് വഴി വീട്ടിലേക്ക് കടക്കാനുള്ള വഴി ഇവര്‍ കണ്ടെത്തിയതെന്നും പൊലിസ് സംശയിക്കുന്നു. ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തതാണ് കാറെന്ന് കണ്ടെത്തി. മണ്ണുത്തി പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷ്ടാക്കള്‍ക്ക് തമിഴ്‌നാട്ടിലെ മധുരയുമായി ബന്ധമുള്ളതായും സൂചന ലഭിച്ചു. ഒരുസംഘം മധുരയിലേക്കും ഒരുസംഘം ബംഗളൂരുവിലേക്കും പുറപ്പെട്ടിട്ടുണ്ട്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago