Premium

ബിപിൻ റാവത്ത് കോപ്ടർ അപകടത്തിന്റെ ലൈവ് ദൃശ്യം കർമ്മ ന്യൂസിന്

ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവർ മരണപ്പെട്ട ഹെലികോപ്ടർ അപകടത്തിന്റെ ഇതുവരെ കാണാത്ത ദൃശ്യങ്ങൾ കർമ ന്യൂസിന് ലഭിച്ചു, അപകടത്തിൽപ്പെട്ട സ്ഥലത്തെ തോട്ടത്തിലെ തൊഴിലാളികളാണ് കർമ ന്യൂസിന്‌ തന്നത്. ഏറ്റവും അവസാനം ലഭിച്ച റിപ്പോർട്ടുകളനുസരിച്ച് ​ഹെലികോപ്ടറിൽ താങ്ങാവുന്നതിലധികം ഭാരമുണ്ടായിരുന്നു എന്നാണ്. വലിയൊരു സുരക്ഷ വീഴ്ചയാണ് ഇത് വ്യക്തമാക്കുന്നത്.

ഫയർഫോഴ്സും തൊഴിലാളികളും ചേർന്ന് അതിവേ​ഗം രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. വളരെ സങ്കടകരമായകാഴ്ചയാണ് വീഡിയോയിലുള്ളത്. കേരളത്തിലെ ചില ജനങ്ങൾ ഈ വീഡിയോ ആഘോഷമാക്കുകയാണ്. ഈ ദാരുണമായ ദൃശ്യങ്ങൾ വളരെ ഹൃദയ​ഭേ​ദ​ഗമാണ്. ഭാരതത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് കർമ ന്യൂസിന്റെ ആദരാഞ്ജലി.

ഊട്ടിയ്‌ക്ക് സമീപം കൂനൂരിൽ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറാണ് തകർന്നത്. പതിനാല് പേരായിരുന്നു ഹെലികോപ്‌ടറിലുണ്ടായിരുന്നത്. പതിമൂന്ന് പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലഫ്റ്റ്. കേണൽ ഹർജിന്ദെർ സിംഗ്, നായിക് ഗുർസേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ.

രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ ‘മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്ട്രൈക്സ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം വിളിച്ചിരിക്കുന്നത്. കാര്‍ക്കശ്യം, ധീരത, ഉറച്ച നിലപാട്… രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് നിയോഗിക്കപ്പെട്ടതും വെല്ലുവിളികള്‍ നേരിടാനുള്ള ആ ചങ്കുറപ്പിനുള്ള അംഗീകാരം കൂടിയായിരുന്നു. പാക് പ്രകോപനങ്ങളെ ആദ്യം മുന്നറിയിപ്പിന്റെ ഭാഷയിലും പിന്നാലെ തിരിച്ചടികളിലൂടെയും മറുപടി നല്‍കിയ സൈനിക മേധാവിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്.

സേവനകാലാവധി ഒരുവര്‍ഷം ബാക്കി നില്‍ക്കെ നീലഗിരി കുന്നിലെ ഹെലികോപ്ടര്‍ ദുരന്തത്തില്‍ ആണ് റാവത്തിനെ രാജ്യത്തിന് നഷ്ടമായി ഇരിക്കുന്നതും.. സമാനതകളില്ലാത്ത സൈനിക സേവനം നടത്തിയ കരുത്താണ് ജനറൽ ബിപിൻ റാവത്തിനെ തലയെടുപ്പുള്ള സൈനികനാക്കിയത്. മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടർന്ന് സൈനികനായി തുടങ്ങിയ സേവനം ഇന്ത്യയ്‌ക്ക് അഭിമാനമായ സംയുക്ത സൈനിക മേധാവി എന്ന പദവിയിലേക്കാണ് എത്തിച്ചത്.

 

 

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

27 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago