kerala

അരികൊമ്പനു ഉടൻ ആഹാരവും വെള്ളവും എത്തിച്ച് കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തണം

ആവാസ വ്യവസ്ഥയിൽ നിന്നും ബലമായി വേർപെടുത്തിയ അരികൊമ്പൻ ആനയുടെ ജീവൻ അപകടത്തിൽ എന്ന് സൂചിപ്പിച്ച് പരിസ്ഥിതി വേദി. ആനയുടെ ജീവനാണ്‌ ഇപ്പോൾ അപകടത്തിൽ ആയത്. ഉടൻ ആഹാരവും വെള്ളവും എത്തിച്ച് അത് കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും എന്നും അതിനു മുന്നോടിയായി വനം മന്ത്രിക്ക് കത്ത് അയച്ചതായും പരിസ്ഥിതി വേദി വ്യക്തമാക്കി

വനം മന്ത്രിക്ക് അയച്ച് കത്ത്

കേരളത്തിന്റെ പ്രിയ വനം, വന്യ ജീവി വകുപ്പ് മന്ത്രിക്ക് –
പി.പി.കൃഷ്ണൻ , പ്രസിഡണ്ട് , ജില്ലാ പരിസ്ഥിതി വേദി കണ്ണൂർ, ഇബ്രാഹിം കുട്ടി റോഡ് ,സൗത്ത് ബസാർ , കണ്ണൂർ – 670 002 അയക്കുന്ന കത്ത്.
1 നിരവധി നൂറ്റാണ്ടുകളായി ചിന്നക്കനാലിൽ താമസിക്കുന്ന ആനക്കുടുംബത്തിലെ അംഗമാണ് “അരിക്കൊമ്പൻ ” എന്നറിയപ്പെടുന്ന ആന.
2. പൈതൃകമായി ആ കാട് അവന്റെ സ്വത്താണ്. ഭൂമിയിൽ ഓരോ ജീവിക്കും വസിക്കാൻ ഒരിടമുണ്ട്. മനുഷ്യനുമാത്രമല്ല.
3. ആനത്താര ഭൂ മാഫിയകൾ കയ്യേറി ഏലത്തോട്ടം തുടങ്ങിയ വ ഉണ്ടാക്കുകയും റിസോർട്ട് പണിയുകയും ചെയ്യുന്നു
4 അവർക്കു പിൻബലമുണ്ടാക്കാൻ 2002 ൽ 28 കുടുംബങ്ങൾക്ക് ഭൂമി നൽകി അവിടെ അധിവസിപ്പിച്ച് പുതിയ ജനവാസ കേന്ദ്രമാക്കി.
5. ആനത്താരകളും ആനകളുടെ ഭക്ഷ്യ വസ്തുക്കളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

6. സ്വാഭാവികമായും ആനക്കൂട്ടം അവരുടെ ആവാസ വ്യവസ്ഥ തകർത്തവർക്കെതിരെ പ്രതികരിക്കും. ഈ ദുരവസ്ഥക്കു കാരണം ഭരണകൂടമാണ്.
7.അവിടെയുള്ള 28 കുടുംബങ്ങൾക്ക് ജനവാസ മേഖലയിൽ കുറച്ചു സ്ഥലമെടുത്ത് ഫ്ലാററുണ്ടാക്കി അവിടെ താമസിപ്പിച്ച് പ്രശ്നം പരിഹരിക്കാതെ ആനകളെ നേരിടാനിറങ്ങിയത് ഉചിത നടപടിയല്ല.
8. ആനകളുടെ നേതാവായ അരിക്കൊമ്പനെ മാരക മയക്കു മരുന്ന് വെടി വെച്ച് വീഴ്ത്തി കണ്ണു കെട്ടി പരുക്കുകളോടെ ആർത്തു വിളിച്ച് കുങ്കിയാനകളെക്കൊണ്ട് തളളിച്ച് ലോറിയിൽ കയററി പെരിയാറിലെ പറമ്പിക്കുളത്ത് റേഡിയോ കോളർ പിടിപ്പിച്ച് കൊണ്ടു തള്ളിയതായി അറിയുന്നു. എന്തൊരു ക്രൂര തയാണ് ചെയ്തത്! പിറന്ന മണ്ണിൽ നിന്ന് തന്റെ കുടുബത്തിൽ നിന്ന് എന്നന്നേക്കുമായി അകറ്റി കൊണ്ടു തള്ളാൻ മനുഷ്യനെന്ത് അധികാരം. അവന്റെ മണ്ണ് കയ്യേറി ഭൂമാഫിയകൾ അവന്റെ സ്ഥലത്ത് 21 കൊല്ലം മുമ്പ് മാത്രം കൊണ്ടാക്കിയ പാവങ്ങളുടെ രക്ഷപറഞ്ഞ് കോലാഹലം കൂട്ടുന്നു. ഇവരെ സുരക്ഷിതമായ ഒരിടം കണ്ട് മാറ്റി താമസിച്ചു കൂടെ? അനാവശ്യമായി ഖജനാവിൽ നിന്ന് എത്ര കോടികൾ ചെലവാക്കുന്നു !ഉദാ. രാഷ്ട്രീയ നേതാക്കൾക്കു സ്മാരകം പണിയൽ.

9. അരി കൊമ്പൻ എന്ന വന്യജീവിയായ ആന ഭക്ഷണവും വെള്ളവും കിട്ടാതെ അലയുകയാണെന്നാ ണ് പറഞ്ഞുകേൾക്കുന്നതു്. അവന്റെ റേഡിയോ കോളറിൽ നിന്ന് ഇപ്പോൾ സന്ദേശം കിട്ടുന്നില്ലത്രേ? പാവം മരിച്ചു കാണുമോ? വനം കൊള്ളക്കു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതൊരു പ്രശ്നമല്ല. വെടി വെച്ച മൃഗ ഡോക്ടർ പൊടിയും തട്ടി പോയി. അവർക്കിതൊരു പ്രശ്നമല്ല . എത്രയോ ആനകളെ ഇവർ ഇതിനു മുമ്പ് കൊലക്കു കൊടുക്കാൻ അരുനിന്നിട്ടുണ്ട് ?

വന്യജീവി ചുമതലയുള്ള താങ്കളോടുള്ള അപേക്ഷ =
1. അരിക്കൊമ്പനെ കണ്ടെത്തി അവന്റെ ശരീരത്തിലെ മുറിവുകൾക്ക് ചികിത്സ നൽകണം. മറ്റു ശാരീരിക അവശതയുണ്ടെങ്കിൽ അതിനും ചികിത്സ നൽകണം . കാരണം താങ്കളുടെ വകുപ്പാണ് മുറിവുണ്ടാക്കിയതും ശാരീരിക അവശത ഉണ്ടാക്കിയതും –
2. അരിക്കൊമ്പന് ആവശ്യമായ ഭക്ഷണവും വെള്ളവും നിത്യേന എത്തിക്കണം. അത് അവൻ കഴിക്കുന്നുണ്ടോയെന്നു നിരീക്ഷിച്ച് ഉറപ്പു വരുത്തണം .
3. ഇതൊന്നും കഴിയില്ലെങ്കിൽ അവനെ അവന്റെ പിറന്ന മണ്ണിൽ കൊണ്ടു വിടണം . കൊല്ലരുത് .
സൂചന. – അരിക്കൊമ്പൻ എന്ന വന്യജീവിയായ ആന ചാവുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെങ്കിൽ അതിനു പൂർണ്ണ ഉത്തരവാദികളായ താങ്കളുടെ വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ( മയക്കുമരുന്നു വെടി വെച്ച ) ഉദ്യോഗസ്ഥരുടെയും പേരിൽ വന്യജീവിയെ അപകടപ്പെടുത്തിയതിന്റെ പേരിൽ നിയമ നടപടി ആവശ്യമായി വരും.ആദരവോടെ,പി.പി. കൃഷ്ണൻ

Main Desk

Recent Posts

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു, കൊച്ചിയിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…

8 mins ago

ലെയ്സ് നിർമ്മിച്ചിരുന്നത് പാമോയിലിൽ, ഇത്രയും നാൾ നമ്മുടെ കുഞ്ഞുങ്ങളെ പറ്റിച്ചു

കഴിക്കാൻ പാടില്ലെന്നറിഞ്ഞിട്ടും കണ്ടാൽ കൊതിയടക്കാനാവാതെ വാങ്ങി കറുമുറെ കഴിക്കുന്ന ലെയ്സ് ഇത് വരെ നിങ്ങളെ പറ്റിക്കുകയായിരുന്നു ഞെട്ടണ്ട. അമേരിക്കയിലും മറ്റും…

25 mins ago

വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തി, മുടങ്ങിയ വിവാഹം ദിവസങ്ങൾക്ക് ശേഷം നടന്നു

പത്തനംതിട്ട : വിവാഹത്തിന് വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തിയതോടെ മുടങ്ങിയ ചടങ്ങ് ദിവസങ്ങൾക്ക് ശേഷം നടന്നു. ഏപ്രില്‍ 15ന്…

45 mins ago

തിളച്ച പാൽ കുടിപ്പിച്ചു,അങ്കണവാടിയിൽ 4വയസുകാരനു പൊള്ളൽ, സംഭവം പിണറായിയിൽ

അങ്കണവാടിയിൽ പൊള്ളുന്ന പാൽ കുടിക്കാൻനൽകി, നാലുവയസ്സുകാരന് പൊള്ളൽ. അബദ്ധത്തിൽപൊള്ളുന്ന പാൽ കുടിക്കാൻ നൽകിയ നാലുവയസ്സുകാരനാണ് ഗുരുതര പൊള്ളൽ.പിണറായി കോളാട് അങ്കണവാടി…

1 hour ago

കെ.പി യോഹന്നാൻ മെത്രാപോലീത്തയുടെ സംസ്കാരം 21ന്‌, ഇടിച്ചത് 100കി.മി വേഗതയിൽ എത്തിയ കാർ

അന്തരിച്ച മാർ കെ പി യോഹന്നാൻ മെത്രാപോലീത്തയുടെ സംസ്കാര ശ്രിശൂഷകൾ ഈ മാസം 21നു തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും.…

2 hours ago

ഡോക്ടറെ കളക്ടർ വീട്ടിലേക്ക് വിളിപ്പിച്ച നടപടി, ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം : ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഔദ്യോഗികവസതിയിലേക്ക് തിരുവനന്തപുരം കളക്ടര്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ ചീഫ്സെക്രട്ടറി റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ…

2 hours ago