national

താരപ്രഭ, പ്രവർത്തകർക്കൊപ്പം വിജയം ആഘോഷമാക്കി ഹേമ മാലിനി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ വാരിക്കൂട്ടി ബോളിവുഡ് താരവും മഥുരയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ഹേമ മാലിനി. ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിച്ച് മഥുരയിലെ എൻഡിഎ സ്ഥാനാർത്ഥി ഹേമ മാലിനി. വിന്നിം​ഗ് സർട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷമാണ് ഹേമ മാലിനി ബിജെപി പ്രവർത്തകരോടൊപ്പം ആഘോഷത്തിൽ പങ്കെടുത്തത്.

ഫലപ്രഖ്യാപനം ഇന്നലെ കഴിഞ്ഞെങ്കിലും ഇന്ന് രാവിലെ തന്നെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി നേതാക്കൾ. രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഹേമ മാലിനി വിജയം നേടിയത്. ഇൻഡി സഖ്യത്തിലെ മുകേഷ് ധൻകർ, ബഹുജൻ സമാജ് പാർട്ടിയുടെ സുരേഷ് സിം​ഗ് എന്നിവരായിരുന്നു ഹേമ മാലിനിയുടെ എതിരാളികൾ.

വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക് കടന്നതോടെ രണ്ടര ലക്ഷത്തിലധികം വോട്ടുകൾക്കാണ് ഹേമമാലിനി മുന്നിട്ട് നിന്നത്. എതിർ സ്ഥാനാർഥി കഴിഞ്ഞ രണ്ട് തവണയും ഇവിടെ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു.

999 ലായിരുന്നു ഹേമമാലിനി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അന്ന് പഞ്ചാബിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുരുദാസ്പൂരിൽ നിന്നുള്ള സ്ഥാനാർത്ഥി വിനോദ് ഖന്നയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇതോടെയായിരുന്നു ഹേമമാലിനിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2003 ൽ ഹേമമാലിനി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2010 ൽ ബിജെപി ജനറൽ സെക്രട്ടറി ആയിരുന്നു. 2011 ൽ വീണ്ടും രാജ്യസഭാംഗമായി.

2014 ൽ ആർഎൽഡി നേതാവ് ജയന്ത് ചൗധരിയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഹേമമാലിനി മണ്ഡലത്തിൽ നിന്നുള്ള എംപി ആയത്. പിന്നീട് 2019 ലും ഇത് ആവർത്തിച്ചു. കഴിഞ്ഞ തവണ കുൻവർ നരേന്ദ്ര സിംഗിനെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഹേമമാലിനി എംപി ആയത്.

karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

24 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

58 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago