തൃശ്ശൂർ : ട്രെയിൻ മാർഗമെത്തി തൃശ്ശൂരിൽ ഹെറോയിൻ കൈമാറാൻ ശ്രമിക്കുന്നതിനിടെ അസം സ്വദേശിനി എക്സൈസിന്റെ പിടിയിലായി. അസമിലെ നവ്ഗാവ് ജില്ലയിലെ അസ്മരാ കാത്തൂൺ (22) ആണ് പിടിയിലായത്. 9.66 ഗ്രാം ഹെറോയിനായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ.
എക്സൈസ് കമ്മിഷണറുടെ മധ്യമേഖലാ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ പി. ജുനൈദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് സ്പെഷ്യൽസ്ക്വാഡും ഐ.ബി.യും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയായ യുവതി മയക്കുമരുന്ന് കൈമാറാനായി റെയിൽവേ പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കെയാണ് എക്സൈസ്
സംഘം യുവതിയെ പിടികൂടിയത്.
അടിവസ്ത്രത്തിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. ഉദ്യോഗസ്ഥരായ പിങ്കി മോഹൻദാസ്, ഹരീഷ്, ശ്രീകുമാർ, വി.എ. ജബ്ബാർ, ജിസ്മോൻ, എം.ആർ. നെൽസൺ, ഫിലിപ്പ് ജോൺ, സോണി കെ. ദേവസി, ടി.എസ്. സനീഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…