Categories: topnews

ഹൈബിയെ കാലുവാരാൻ ലാറ്റിൻ സഭയുടെ പിന്തുണ തേടി കോൺഗ്രസിലെ കുലംകുത്തികൾ: ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേയെറിഞ്ഞ് ഹൈബി

കൊച്ചി: എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെ തറപറ്റിക്കാൻ പാർട്ടിക്കുള്ളിൽ നീക്കം. അപ്രതീക്ഷിത സ്ഥാനാർഥിയായെത്തിയ ഹൈബിയെ വിജയിപ്പിക്കാതിരിക്കാനാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ശ്രമം തുടങ്ങിയിരിക്കുന്നത്. ഇതിനായി ലാറ്റിൻ കാത്തലിക് സഭയുടെ പിന്തുണയും തേടുകയാണ് ഇവരെന്നാണ് സൂചന.

ലാറ്റിൻ കാത്തലിക് സഭയ്ക്ക് മുൻതൂക്കമുള്ള മണ്ഡലമാണ് എറണാകുളം. ലോക്സഭാ മണ്ഡലത്തിലെ ഏറിയ പങ്കും ലാറ്റിൻ ഭൂരിപക്ഷ പ്രദേശമാണ്. സഭയുടെ പിന്തുണയോടെ മാത്രമേ മണ്ഡലത്തിൽ വിജയിക്കാനാകുയെന്നത് മുൻപും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇടത് സ്വതതന്ത്രനായി വിജയിച്ച സെബാസ്റ്റ്യൻപോളും യുഡിഎഫ് സിറ്റിങ് എംപി കെ.വി. തോമസും ലാറ്റിൻ കാത്തലിക് പിന്തുണയോടെ അധികാരത്തിലെത്തിയവരാണ്.

സമാന രീതിയിൽ സഭയിൽ നിന്നും ഹൈബിയെ അകറ്റാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. അതേസമയം ഹൈബിയെ സ്ഥാനാർഥിയാക്കാൻ സമ്മർദം ചെലുത്തിയതിൽ ലാറ്റിൻ സഭയ്ക്കും പങ്കുണ്ടെന്നാണ് സൂചന. ഇതിനാൽ തന്നെ കോൺഗ്രസിലെ ഉൾക്കളികൾക്ക് കൂട്ടു നിൽക്കാൻ സഭ തയാറായേക്കില്ല. ഹൈബിയെ വിജയപ്പിക്കാൻ തന്നെയായിരിക്കും സഭയും ശ്രമിക്കുക.

Karma News Editorial

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

9 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

18 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

19 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

51 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

56 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago