topnews

തലസ്ഥാനം ഏറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം, ഹൈബി ഈഡനെ തള്ളി ശശി തരൂർ

തിരുവനന്തപുരം: സംസ്ഥാത്തിന്റെ തലസ്ഥാനം ഏറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായത്തിൽ കോൺഗ്രസ് എം പി ഹൈബി ഈഡനെ തള്ളി ശശി തരൂർ. വിഷയത്തിൽ ഹൈബി കാട്ടിയത് രാഷ്ട്രീയ ബുദ്ധിയല്ലെന്നും സ്വകാര്യബില്ലിൽ കേന്ദ്രം സംസ്ഥാനത്തിന്റെ നിലപാട് തേടിയതിന് പിന്നിൽ രാഷ്ട്രീയ കൗശലമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ വാർത്താചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്വകാര്യ ബിൽ ഏതൊരംഗത്തിനും അവതിരിപ്പിക്കാം. എന്നാൽ കോൺഗ്രസിൽ അങ്ങനെയൊരു ചർച്ച ഉണ്ടായിട്ടില്ല. നേരത്തേ ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്ത് വേണമെന്ന് സ്വകാര്യ ബിൽ ഞാൻ അവതരിപ്പിച്ചപ്പോൾ അക്കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തിന്റെ നിലപാട് തേടിയില്ല. പക്ഷേ, ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടി. ഇതിൽ കൗശലമുണ്ടെന്നും തരൂർ പറഞ്ഞു.

ഹൈബി ഈഡന്റെ ബിൽ കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ഉൾപ്പടെ തെക്കൻമേഖലയിൽ ഇത് പ്രചരണായുധമാക്കിയേക്കും. തെക്കൻജില്ലകളിലെ സീറ്റുകൾ നിർണായകമായതിനാൽ ബിൽ കോൺഗ്രസിന് വില്ലനാകുമോയെന്ന ശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം സംസ്ഥാന കോൺഗ്രസ് നേതൃത്വം തള്ളി. അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടിയാണ് ഹൈബി ഈഡന്റേതെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പറഞ്ഞൊഴിയുകയാണ് സംസ്ഥാന നേതൃത്വം.

തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റണമെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് എംപി ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരു ചർച്ചയും പാർട്ടിക്കകത്ത് ഉണ്ടായിട്ടില്ല. അതു മാത്രമല്ല, തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റുന്നത് അത്ര എളുപ്പമല്ല. അതിനു വേണ്ടി ശ്രമിക്കുന്നതും ശരിയല്ല. പണ്ടു മുതലേ തിരുവനന്തപുരം തന്നെയല്ലേ തലസ്ഥാനം. അത് ഒരു സുപ്രഭാതത്തിൽ മാറ്റുന്നത് ചർച്ച ചെയ്യേണ്ട ഒരു വിഷയമാണെന്നും തോന്നുന്നില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ചിരുന്നു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

19 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

37 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

50 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

56 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago