topnews

കൊച്ചി മേയര്‍ സൗമിനി ജെയിന് എതിരായ ഫേസ്ബുക്ക് പോസ്റ്റ് മുക്കി ഹൈബി ഈഡന്‍

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന് എതിരെ ഹൈബി ഈഡന്‍ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ പോസ്റ്റ് ഹൈബി ഈഡന്‍ പിന്‍വലിച്ചു. എസ്എഫ്‌ഐക്കാരിക്ക് ഒമ്പത് വര്‍ഷം മതിയാകില്ല എന്നായിരുന്നു ഹൈബി ഈഡന്റെ പോസ്റ്റ്. സംഭവം വിവാദമായതോടെയാണ് പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.

‘ഇത് കോണ്‍ഗ്രസാണ് സഹോദരി… തേവര കോളജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ, ഇത് കോണ്‍ഗ്രസാണ്’ എന്നായിരുന്നു ഹൈബിയുടെ പോസ്റ്റ്.

നേരത്തെ ഉപതെരഞ്ഞെടുപ്പ് ദിവസം കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ മേയര്‍ സൗമിനി ജെയിനെതതിരെ രംഗത്തെത്തിയിരുന്നു. നഗരസഭ ഭരണത്തിന്റെ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു ഹൈബി അഭിപ്രായപ്പെട്ടത്. എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് ഭൂരിപക്ഷം കുറയാന്‍ കാരണവും ഇതുതന്നെയാണെന്നാണ് വിലയിരുത്തല്‍.

പൊതുജനത്തിന്റെ വികാരം മനസ്സിലാക്കുന്നതില്‍ നഗരസഭ സമ്പൂര്‍ണ പരാജയമാണ്. കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ പരാജയമാണ്. മേയര്‍ തല്‍സ്ഥാനത്ത് തുടരണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു. ഹൈബിയുടെ ഭാവമാറ്റം എന്ത് ഉദ്ദേശത്തിലാണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ഇതിന് സൗമിനി ജെയിനിന്റെ മറുപടി. കൊച്ചി നഗരത്തിലുണ്ടായ വികസനങ്ങളില്‍ എല്ലാവരും ഭാഗമാണ്. എന്നാല്‍, ചിലര്‍ നേട്ടത്തിന്റെ ഭാഗം മാത്രമാകാന്‍ ശ്രമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

21 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

28 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

57 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

58 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago