കൊച്ചി. തൃശൂരില്‍ തോരണം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് പരുക്കേറ്റ സംഭവത്തില്‍ കോര്പറേഷന് സെക്രട്ടറിക്കു ഹൈക്കോടതിയുടെ ശാസന. കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചത് അനുസരിച്ച് കോര്പറേഷന് സെക്രട്ടറി ഹാജരായപ്പോഴാണ് കോടതി ശാസിച്ചത്.
അപകടത്തിനു കോര്പറേഷന് വിശദീകരണം നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടു. തല്ക്കാലം ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി ഇതു ഇളവായി കണക്കാക്കിയാല്‍ മതിയെന്നു വ്യക്തമാക്കി. ജനുവരി 12നു വീണ്ടും ഹാജരായി വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചു. സമൂഹത്തിലെ ഒരാള്‍ പോലും ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് സ്കൂട്ടറില്‍ പോകുകയായിരുന്ന അഭിഭാഷകയുടെ കഴുത്തില്‍ കിസാന്‍ സഭ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച തോരണം കുരുങ്ങി അപകടമുണ്ടായത്. പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുകി പരുക്കേല്‍ക്കുകയും ചെയ്തു. ഇക്കാര്യം കാണിച്ച് ഇവര്‍ കലക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…