kerala

രണ്ടുലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലേയെന്ന് ഹൈക്കോടതി, രൂക്ഷവിമര്‍ശനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളിയുടെ കമ്ബനിയായ സ്പ്രിം​ഗ്ളറിന് വിവരങ്ങള്‍ കൈമാറുന്നതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോവിഡ് പകര്‍ച്ചവ്യാധി മാറുമ്ബോള്‍ ഡാറ്റാ പകര്‍ച്ചവ്യാധി സംഭവിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. സ്പ്രിം​ഗ്ളര്‍ കരാറുമായി ബന്ധപ്പെട്ട ഹര്‍ജി പരി​ഗണിക്കവെ കോടതി സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാ​ഗം ഉണ്ടല്ലോ. പിന്നെ എന്തിനാണ് സ്വകാര്യ കമ്ബനിയെ ഏല്‍പ്പിച്ചതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വ്യക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആശാവര്‍ക്കര്‍മാര്‍ ശേഖരിക്കുന്ന, നിങ്ങള്‍ക്ക് എന്തെല്ലാം രോ​ഗങ്ങളുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കുമ്ബോള്‍, ഈ ഡാറ്റ മരുന്ന് കമ്ബനികള്‍ക്ക് പോകുമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആ വാദത്തില്‍ കാര്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അപ്പോള്‍ ചികില്‍സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് കോടതി ചോദിച്ചു.

വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ മറുപടി അപകടകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. രണ്ടുലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാനുള്ള സംവിധാനം പോലും സര്‍ക്കാരിന് ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. എന്തുകൊണ്ടാണ് അമേരിക്കന്‍ കോടതിയുടെ നിയമപരിധി തെരഞ്ഞെടുത്തതെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്ബനിക്ക് ഇ-മെയില്‍ അയക്കാനും കോടതി നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച ( ഏപ്രില്‍ 24) വീണ്ടും പരി​ഗണിക്കും.

Karma News Network

Recent Posts

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

7 mins ago

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

34 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

57 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

1 hour ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago