കൊച്ചി. ചിത്രങ്ങളും പോസ്റ്ററുകളുമായി എത്തുന്നവർക്ക് ശബരിമലയിൽ ദർശനം വിലക്കി ഹൈക്കോടതി. ഇത്തരത്തിലെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സോപാനത്തിലും ദര്‍ശനം അനുവദിക്കരുത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ആവശ്യമായ നടപടിയെടുക്കണം. താരങ്ങളുടെയോ രാഷ്ടീയ നേതാക്കളുടെയോ ചിത്രങ്ങളോ പോസ്റ്ററുകളോ അനുവദിക്കരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കുന്നു.
ഡ്രം ഉൾപ്പെടെയുളള വാദ്യോപകരണങ്ങൾ സോപാനത്തിൽ ഭക്തരെ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ശരിയായ ദർശനത്തിനുളള സൗകര്യമൊരുക്കണം. ശബരിമലയിലെ ത്തിയ ഭക്തൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…